ട്രംപിന്റെ അന്ത്യശാസനത്തിനെതിരെ ഉയർന്നത് ആഗോള പ്രതിഷേധം
text_fieldsതെഹ്‌റാൻ: ഡോണൾഡ് ട്രംപിന്റെ ഇറാന് നേർക്കുള്ള പ്രകോപനപരമായ അന്ത്യശാസനത്തിനെതിരെ ലോകം സാക്ഷ്യം വഹിച്ചത് അഭൂതപൂർവമായ പ്രതിഷേധത്തിന്. 48 മണിക്കൂർ സമയം അവസാനിക്കാനിരിക്കെ രാജ്യത്തിനകത്തും പുറത്തും വിയോജിപ്പിന്റെ വൻ കൊടുങ്കാറ്റാണ് അമേരിക്ക നേരിട്ടത്.
ട്രംപിന്റെ വാചാടോപം കോൺഗ്രസിനുള്ളിൽ വൻ പ്രകമ്പനമാണ് ഉണ്ടാക്കിയത്. യാഥാർഥ്യപരമായും തന്ത്രപരമായും പൂർണമായും പിടുത്തം നഷ്ടപ്പെട്ട ഒരു നേതാവായി പ്രസിഡന്റിനെ പ്രതിനിധികൾ വിശേഷിപ്പിച്ചു. കോൺഗ്രസ് വനിതാ അംഗം യസ്സാമിൻ അൻസാരി ട്രംപിനെ ‘ഭ്രാന്തനായ സ്വേച്ഛാധിപതി’ എന്ന് മുദ്രകുത്തി. മറ്റൊരു പ്രതിനിധി ഡോൺ ബെയറും ഇതേ വികാരം പ്രതിധ്വനിപ്പിച്ചു. പ്രസിഡന്റിന്റെ ക്രമരഹിതമായ പെരുമാറ്റത്തെയും വഷളാകുന്ന അസ്ഥിരതയെയും കുറിച്ച് അടിയന്തര ചർച്ചക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ജർമൻ ചാൻസിലർ ഫെഡ്രറിക് മെർസ് ട്രംപിന് നേരിട്ട് വിളിച്ച് ആശങ്ക അറിയിച്ചു.
സിവിലിയൻ പവർ പ്ലാന്റുകൾ ലക്ഷ്യമിടുന്നത് നഗ്നമായ യുദ്ധക്കുറ്റമാണെന്ന് ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റോഫ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

