കാർ വരിഞ്ഞുമുറുക്കി വിഴുങ്ങാനൊരുങ്ങി ഭീമൻ പാമ്പ്; യാത്രക്കാർക്ക് എന്തു സംഭവിച്ചു!
text_fieldsഭീമൻ പാമ്പ് വലിയൊരു കാർ വരിഞ്ഞുമുറുക്കി മുകളിലേക്ക് ഉയർത്തുന്നു. ആ വീഡിയോയിലേക്ക് കാഴ്ചക്കാർക്ക് ഒന്നേ നോക്കാനാകൂ. അത്ര ഭീകരമാണ് കാഴ്ച. കാറിലുള്ള യാത്രക്കാർക്ക് എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉയരും. കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ദൃശ്യമാണ് ഇത്.
വീഡിയോയുടെ പശ്ചാത്തലത്തിൽ പലരും നിലവിളിക്കുന്നത് കേൾക്കാമെങ്കിലും, ക്ലിപ്പിൽ സർപ്പം നീങ്ങുന്നതായി കാണുന്നില്ല. അതേസമയം, ഒരു ഉപയോക്താവ് ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി. അതിന്റെ ശരീരത്തിലെ പാറ്റേണും നിറവും കാരണം അത് ഒറിജിനൽ അല്ല എന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ, അതിനകം 20 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു.
കാർ വിഴുങ്ങുന്ന ഭീമൻ പാമ്പ് എന്ന അടിക്കുറിപ്പോടെ പ്രമുഖർ അടക്കം വീഡിയോ പങ്കുവെച്ചു. വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ സ്‌നോപ്‌സ് പ്രകാരം വീഡിയോയിലെ പാമ്പ് യഥാർത്ഥമല്ല. ചൈനയിലെ മൃഗശാലയിലെ ഒരു ആർട്ട് ഇൻസ്റ്റാലേഷൻ മാത്രമാണ് സർപ്പം എന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ സോങ്‌നാൻ ബൈക്കാവോ ഗാർഡൻ മൃഗശാലയിലും അമ്യൂസ്‌മെന്റ് പാർക്കിലുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇൻസ്റ്റാഗ്രാം പേജ്, NatureLife_Ok, മറ്റൊരു കോണിൽ നിന്ന് ഇൻസ്റ്റാലേഷന്റെ ഒരു വീഡിയോ പങ്കിട്ടു. ഇത് കേവലം ഒരു ഇൻസ്റ്റാലേഷൻ മാത്രമാണെന്ന് വ്യക്തമാണ്. ക്ലിപ്പിൽ, ഇൻസ്റ്റാലേഷന്റെ ഭാഗമായി ഭീമാകാരമായ മുട്ടകളും കണ്ടു.