Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡേറ്റ സ്വകാര്യതയെക്കുറിച്ച് ആശങ്ക: യു.എസ് ആരോഗ്യ കരാർ നിരസിച്ച് ഘാന

text_fields
bookmark_border
ഡേറ്റ സ്വകാര്യതയെക്കുറിച്ച് ആശങ്ക: യു.എസ് ആരോഗ്യ കരാർ നിരസിച്ച് ഘാന
cancel

അക്ര: ഡേറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ മൂലം അമേരിക്കയുമായുള്ള ആരോഗ്യ കരാർ നിരസിച്ച് ആഫ്രിക്കൻ രാജ്യമായ ഘാന. സമാനമായ കാരണത്താൽ കരാറിൽ നിന്ന് നിരവധി രാജ്യങ്ങൾ നേരത്തെ പിന്മാറിയിരുന്നു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഘാനയുടെ നിർണായക ആരോഗ്യ വിവരങ്ങളിലേക്ക് യു.എസ് സ്ഥാപനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയതായി ഘാനയുടെ ഡേറ്റാ പ്രൊട്ടക്ഷൻ കമീഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ആർനോൾഡ് കാവാർപുവോ പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ ‘അമേരിക്ക ആദ്യം’ എന്ന സമീപനത്തിന്റെ ഭാഗമായി, 30 ലധികം രാജ്യങ്ങളുമായി യു.എസ് ഇത്തരം ആരോഗ്യ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. പൊതുജനാരോഗ്യ സംവിധാനങ്ങളെ പിന്തുണക്കുന്നതിനും രോഗവ്യാപനത്തിനെതിരെ പോരാടുന്നതിനും യു.എസ് സഹായം വെട്ടിക്കുറച്ചത് നിരവധി ആഫ്രിക്കൻ രാജ്യങ്ങളെ ബാധിച്ചിരുന്നു. അതേസമയം, പുതിയ കരാറുകൾ ഈ രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളർ യു.എസ് ധനസഹായം വാഗ്ദാനം ചെയ്യുന്നു. ഡേറ്റ സ്വകാര്യതാ ആശങ്കകളെത്തുടർന്ന് നിർദിഷ്ട കരാർ നിരസിച്ചതായി സിംബാബ്‌വെ അറിയിച്ചിരുന്നു. സാംബിയയും അതിന്റെ കരാറിന്റെ ഒരു വിഭാഗത്തിൽനിന്ന് പിന്നോട്ടുപോയതായി റിപ്പോർട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ghana rejects US health deal over data privacy concerns
Next Story