മാന്ദ്യത്തിന്റെ സൂചന: ജർമനിയുടെ ജി.ഡി.പിയിൽ വീണ്ടും ഇടിവ്
text_fieldsബർലിൻ: സാമ്പത്തികമാന്ദ്യത്തിന്റെ സൂചന നൽകി ജർമനിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ഇടിവ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ ഈ വർഷത്തെ ആദ്യപാദത്തിൽ 0.3 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസാണ് വ്യാഴാഴ്ച ഇതുസബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞവർഷത്തെ അവസാന പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പിയിൽ 0.5 ശതമാനം ഇടിവുണ്ടായിരുന്നു. തുടർച്ചയായ രണ്ടു പാദങ്ങളിലെ ഇടിവ് സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞമാസം നടപ്പുവർഷത്തെ സാമ്പത്തിക വളർച്ചാ അനുമാനം ഇരട്ടിയായി പ്രഖ്യാപിച്ച ജർമൻ സർക്കാറിന് തിരിച്ചടിയാണ് പുതിയ കണക്കുകൾ.