Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ ആക്രമണ ഭീതിയിൽ...

റഷ്യൻ ആക്രമണ ഭീതിയിൽ മുന്നറിയിപ്പുമായി ജർമനി; അതിവേഗ ബങ്കർ വികസിപ്പിക്കാൻ നീക്കം

text_fields
bookmark_border
റഷ്യൻ ആക്രമണ ഭീതിയിൽ മുന്നറിയിപ്പുമായി ജർമനി; അതിവേഗ ബങ്കർ വികസിപ്പിക്കാൻ നീക്കം
cancel

ബെർലിൻ: സമീപ വർഷങ്ങൾക്കുള്ളിൽ റഷ്യയിൽ നിന്നുള്ള ആക്രമണം നേരിടാൻ രാജ്യം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ജർമനി. ബോംബ് പ്രൂഫ് ബങ്കറുകളുടെയും ഷെൽട്ടറുകളുടെയും ശൃംഖല വേഗത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ രാജ്യം തയ്യാറാക്കുന്നതായി സർക്കാറിന്റെ മുതിർന്ന സിവിലിയൻ സംരക്ഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ സംഘർഷത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് ഉണരേണ്ടതുണ്ടെന്നും അതിന്റെ നിലവിലെ അവസ്ഥയിൽ ജർമനി വേണ്ടത്ര തയ്യാറായിട്ടില്ലെന്നും ഫെഡറൽ ഓഫിസ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്റ്റർ അസിസ്റ്റൻസിന്റെ (ബി.ബി.കെ) തലവൻ റാൽഫ് ടൈസ്‌ലർ പറഞ്ഞു.

‘ഒരു യുദ്ധത്തിന് നമ്മൾ തയ്യാറെടുക്കേണ്ട ഒരു സാഹചര്യമില്ല എന്നൊരു വിശ്വാസം ജർമനിയിൽ വളരെക്കാലമായി വ്യാപകമായിരുന്നു. ഇന്നത് മാറി. യൂറോപ്പിൽ ഒരു വലിയ യുദ്ധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്’ - അദ്ദേഹം പറഞ്ഞതായി ജർമൻ വാർത്താ ഏജൻസി പുറത്തുവിട്ടു.

തുരങ്കങ്ങൾ, മെട്രോ സ്റ്റേഷനുകൾ, ഭൂഗർഭ ഗാരേജുകൾ, കാർ പാർക്കുകൾ, പൊതു കെട്ടിടങ്ങളുടെ നിലവറകൾ എന്നിവ സംരക്ഷണ ഷെൽട്ടറുകളാക്കി മാറ്റുന്നതിനും പത്ത് ലക്ഷം ആളുകൾക്ക് വേഗത്തിൽ ഒളിക്കാനുള്ള സ്ഥലം സൃഷ്ടിക്കുന്നതിനും ശ്രമം നടത്തേണ്ടതുണ്ടെന്ന് ടൈസ്‌ലർ ആവശ്യപ്പെട്ടു. ഈ വേനൽക്കാലത്തിന്റെ അവസാനത്തിൽ തന്റെ ഏജൻസി ഒരു സമഗ്ര പദ്ധതി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മറ്റ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ബാൾട്ടിക് സംസ്ഥാനങ്ങളിൽ മാത്രമല്ല. പോളണ്ടിലും ജർമനിയിലും അവർക്ക് യൂറോപ്പിൽ പുതിയ മുന്നണികൾ തുറക്കാൻ കഴിയുമെന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്.

ജർമനിയിൽ ശീതയുദ്ധാനന്തരം അവശേഷിക്കുന്ന 2,000ത്തോളം ബങ്കറുകളിലും സംരക്ഷണ മുറികളിലും ഏകദേശം 580 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. അവയിൽ മിക്കതി​ന്റെയും നവീകരണത്തിന് ദശലക്ഷക്കണക്കിന് യൂറോ ആവശ്യമാണ്. ജർമൻ ജനസംഖ്യയിലെ 480,00ത്തോളം ആളുകൾക്ക് അവ അഭയം നൽകിയേക്കും.

പൊതുജനങ്ങൾക്ക് അഭയം തേടാൻ കഴിയുന്ന സ്ഥലങ്ങൾ കൃത്യമായി പങ്കിടുന്നതിനായി ആപ്പുകൾ, റോഡ് അടയാളങ്ങൾ പോലുള്ള വിവര സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മുന്നറിയിപ്പ് സൈറണുകൾ നവീകരിക്കുന്നതിനും ശ്രമങ്ങൾ ആവശ്യമാണെന്ന് ടൈസ്‌ലർ പറഞ്ഞു. നിലവിലുള്ള മുന്നറിയിപ്പ് ആപ്പുകളും ഹാക്കർമാരിൽ നിന്ന് മികച്ച രീതിയിൽ സംരക്ഷിക്കേണ്ടതുണ്ടെ്. തന്റെ ഏജൻസിയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഫണ്ടിങ് നിലവിലുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഫ്രെഡറിക് മെർസിന്റെ സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanywarbunkernational securityEuropeRussian threat
News Summary - Germany plans rapid bunker expansion amid fears of Russian attack
Next Story