Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജർമനിയിൽ കത്തിയാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ബെർലിൻ: ജർമനിയിലെ സോളിങ്കനിൽ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ കത്തിയാക്രമണം നടത്തിയ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കരായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എല്ലാവർക്കും കഴുത്തിലാണ് കുത്തേറ്റത്. ചോരയിൽ കുളിച്ച നിലയിൽ പ്രതി സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2022ൽ ജർമനിയിലേക്ക് കുടിയേറിയയാളാണ് പ്രതി.
ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നു എന്നാരോപിച്ച് 15കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

