Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആക്രമണം പ്രതിരോധിക്കാൻ അവർക്ക്​​ അവകാശമുണ്ട്​; ഇസ്രയേലിന്​ ഐക്യദാർഢ്യമറിയിച്ച്​ ജർമനി
cancel
Homechevron_rightNewschevron_rightWorldchevron_right'ആക്രമണം...

'ആക്രമണം പ്രതിരോധിക്കാൻ അവർക്ക്​​ അവകാശമുണ്ട്​'; ഇസ്രയേലിന്​ ഐക്യദാർഢ്യമറിയിച്ച്​ ജർമനി

text_fields
bookmark_border

ടെൽ അവീവ്​: തങ്ങൾക്ക്​ നേരെയുള്ള വൻ ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിന്​ അവകാശമുണ്ടെന്ന്​ ജർമൻ വിദേശകാര്യ മന്ത്രി ഹൈകോ മാസ്​. ഇസ്രയേൽ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹം ജർമനിയുടെ നിലപാട്​ അറിയിച്ചത്​. ഇക്കാര്യത്തിൽ ഇസ്രയേലിന്​ ജർമനി നൽകുന്ന ഐക്യദാർഢ്യം വാക്കുകളിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ഹൈകോ മാസ്​ വ്യക്​തമാക്കി. മേഖലയിൽ സമാധാനം പുലരുന്നതിനായി വെടിനിർത്തലിനും അദ്ദേഹം ആഹ്വാനം ചെയ്​തു.

ഏകദിന സന്ദർശനത്തിൽ ഇസ്രയേൽ-ഫലസ്തീൻ പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചകൾക്കായി​ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായും മറ്റ്​ ഉന്നത മന്ത്രിമാരുമായും കൂടിക്കാഴ്​ച്ച നടത്താനും മാസിന്​ പദ്ധതിയുണ്ട്​. വെടിനിർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന് എന്ത് ചെയ്യാനാകുമെന്നതിനെ കുറിച്ചു അദ്ദേഹം ചർച്ച ചെയ്യും.

​''ഇസ്രയേലിൽ ആക്രമണം നടത്തിക്കൊണ്ട്​ അവരെ ഭീഷണിപ്പെടുത്തുന്ന ഗ്രൂപ്പുകളും രാജ്യങ്ങളും ഉള്ളിടത്തോളം കാലം അവിടെയുള്ള ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേലിന്​​ കഴിയേണ്ടതുണ്ട്​. അത്​ അങ്ങനെ തന്നെ തുടരുന്നതിനായി ജർമ്മനി ഇനിയും സംഭാവനകൾ നൽകുന്നത്​ തുടരും'' -ഇസ്രയേൽ വിദേശകാര്യ മന്ത്രിയോടായി ഹൈകോ മാസ്​ നിലപാടറിയിച്ചു. 'വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു.. ജനങ്ങളുടെ സുരക്ഷയെ കരുതിക്കൊണ്ട്​ അക്രമം എത്രയും പെട്ടന്ന്​ അവസാനിക്കും എന്ന്​ തന്നെയാണ്​ തങ്ങൾ കരുതുന്നത്​. ഇപ്പോൾ ഇവിടെ വെച്ച്​ അതിന്​ ആഹ്വാനം ചെയ്യാൻ താൻ ആഗ്രഹിക്കുന്ന​​ു' -അദ്ദേഹം വ്യക്​തമാക്കി.

''തെൽ അവീവിലെത്തിയപ്പോൾ ഹമാസ്​ വീണ്ടും ഇസ്രയേലി​നെ ലക്ഷ്യമാക്കി മിസൈലുകൾ തൊടുക്കുന്നതിന്​​ ഞങ്ങൾ സാക്ഷിയായി. ഇസ്രയേൽ ജനത എത്രത്തോളം ഗുരുതരമായ സാഹചര്യത്തിലൂടെയാണ്​ കടന്നുപോകുന്നത്​ എന്നതി​െൻറ സൂചനയാണത്​'' -മാസ്​ പറഞ്ഞു. ഇരുഭാഗത്തും ജീവൻ നഷ്​ടമാവുന്നത്​ വർധിക്കുകയാണ്​. അത്​ തങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്നു, അതിനാലാണ് വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജർമ്മൻ വിദേശ കാര്യമന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തി​െൻറയും ഫലസ്​തീൻ വിഷയത്തിൽ അവരുടെ ഐക്യദാർഢ്യത്തി​െൻറയും വ്യക്​തമായ അടയാളമാണെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്​കേൻസി പറഞ്ഞു. ഗസ്സ ആക്രമണത്തി​െൻറ തുടക്കം മുതൽ ജർമ്മനി തങ്ങളെ പിന്തുണച്ചതിനും ഹമാസിനെ അപലപിച്ചതിനും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelGermanyhamascease fireHeiko Maas
News Summary - German Foreign Minister Heiko Maas Maas slams massive attacks on Israel
Next Story