Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡീസൽ സബ്‌സിഡി...

ഡീസൽ സബ്‌സിഡി വെട്ടിക്കുറച്ചു; പ്രതിഷേധവുമായി കർഷകർ, ട്രാക്ടറുകളും ട്രക്കുകളും നിർത്തിയിട്ടു, ബർലിൻ നഗരം സ്ത‌ംഭിപ്പിച്ചു

text_fields
bookmark_border
German farmers block roads with tractors in subsidies protest
cancel

ബർലിൻ: ഡീസൽ സബ്‌സിഡി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജർമനിയിൽ കർഷകരുടെ പ്രതിഷേധം. ബർലിൻ നഗരഹൃദയത്തിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ട്രാക്ടറുകളും ട്രക്കുകളും നിർത്തിയിട്ട് കർഷകർ റോഡ് ഉപരോധിച്ച് കൊണ്ടാണ് സമരം നടത്തിയത്. ഇതിനുപുറമെ, രാജ്യമെമ്പാടും പ്രധാന ഹൈവേകളിലും പ്രതിഷേധ സമരം നടന്നു.

`കർഷകരില്ലെങ്കിൽ ഭാവിയില്ല' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് സമരം നടക്കുന്നത്. ഈ വർഷത്തെ ബജറ്റ് നിയമവിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ വിധിയെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാ നുള്ള സർക്കാർ നടപടിയുടെ ഭാഗമായാണു കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചത്. സബ്‌സിഡി പുനഃസ്‌ഥാപിച്ചില്ലെങ്കിൽ ഭക്ഷ്യവിതരണം അപകടത്തിലാകുമെന്ന് കർഷക സംഘടനയായ ഡിബിവി മുന്നറിയിപ്പു നൽകിയിരിക്കുകയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsGerman farmers
News Summary - German farmers block roads with tractors in subsidies protest
Next Story