Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രഡിഡൻറ്​ പദം കൈവിട്ട...

പ്രഡിഡൻറ്​ പദം കൈവിട്ട ട്രംപിന്​ സെനറ്റിൽ മേൽക്കൈ കിട്ടുമോ? ജോർജിയയിൽ രണ്ടാം ഘട്ട വോ​ട്ടെടുപ്പിൽ വോട്ടുചെയ്യാൻ അമേരിക്ക

text_fields
bookmark_border
പ്രഡിഡൻറ്​ പദം കൈവിട്ട ട്രംപിന്​ സെനറ്റിൽ മേൽക്കൈ കിട്ടുമോ? ജോർജിയയിൽ രണ്ടാം ഘട്ട വോ​ട്ടെടുപ്പിൽ വോട്ടുചെയ്യാൻ അമേരിക്ക
cancel
camera_alt

ട്രംപും ബൈഡനും


കള്ള പ്രചാരണങ്ങൾ ആവോളം പൊലിപ്പിച്ചിട്ടും പ്രസിഡൻറ്​ പദവി ഡെമോക്രാറ്റ്​ പ്രതിനിധി ജോ ബൈഡന്​ അടിയറവ്​ പറയേണ്ടിവന്ന ഡോണൾഡ്​ ട്രംപിന്​ മുന്നിലെ കച്ചിത്തുരുമ്പായ യു.എസ്​ സെനറ്റിലെ മേൽക്കൈ നിലനിർത്താൻ അവസാന പോരാട്ടം ഇന്ന്​. ജോർജിയ സംസ്​ഥാനത്തെ സെനറ്റ്​ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ്​ ചൊവ്വാഴ്​ച നടക്കുന്നത്​. ജനം പോളിങ്​ ബൂത്തുകളിലേക്ക്​ നീങ്ങാനിരിക്കെ റിപ്പബ്ലിക്കൻ, ഡേമോക്രാറ്റ്​ നേതാക്കളായ ട്രംപും ബൈഡനും വോട്ടർമാരെ സ്വാധീനിക്കാൻ അവസാനദിനവും നടത്തിയ തിരക്കിട്ട ശ്രമങ്ങൾ എത്രകണ്ട്​ വിജയം കാണുമെന്ന്​ വൈകാതെ അറിയാം. അവസാന ലാപ്പിൽ ജയമുറപ്പിക്കാൻ ട്രംപ്​ നടത്തിയ നിയമവിരുദ്ധ ഇടപെടലുകൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു.

അരക്കോടിയിലേറെ വോട്ടർമാരുള്ള സംസ്​ഥാനത്ത്​ 30 ലക്ഷം പേർ ഇതിനകം വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്​. അവശേഷിച്ചവർക്കാണ്​ ഇനി വോട്ടവകാശം.

ജോർജിയയിലെ സെനറ്റ്​ വോട്ടും പിടിച്ചാൽ അമേരിക്കൻ കോൺഗ്രസിലും വൈറ്റ്​ഹൗസിലും ഡെമോക്രാറ്റുകളുടെ ആധിപത്യം സമ്പൂർണമാകും. സംസ്​ഥാനത്ത്​ രണ്ട്​ സെനറ്റ്​ അംഗങ്ങൾ റിപ്പബ്ലിക്കൻമാരാണ്​- കെല്ലി ലോഫ്​ളറും ഡേവിഡ്​ പെർഡ്യൂവും. ഇവർക്കെതിരെ ഡെമോക്രാറ്റ്​ സ്​ഥാനാർഥികളായി രംഗത്തുള്ള ജോൺ ​ഓസോഫും റവ. റാഫേൽ വാർനോക്കുമാണ്​.

സെനറ്റിൽ മേൽക്കൈ നഷ്​ടപ്പെടുന്നത്​ പ്രസിഡൻറാകാനിരിക്കുന്ന ബൈഡന്​ കനത്ത തിരിച്ചടിയാകും. സെനറ്റ്​ വേണ്ടെന്നുവെച്ചാൽ മന്ത്രിസഭയിലേക്കും ജുഡീഷ്യറിയിലേക്കും മറ്റും ബൈഡ​െൻറ നോമിനികൾക്ക്​ ജയം ഉറപ്പിക്കാനാകില്ല. 100 അംഗ സെനറ്റിൽ നിലവിൽ 52 അംഗങ്ങൾ റിപ്പബ്ലിക്കൻമാരും 48 പേർ ഡെമോക്രാറ്റുകളുമാണ്​. രണ്ടു ഡെമോക്രാറ്റ്​ സ്​ഥാനാർഥികളും ജയിച്ചാൽ ഇരു കക്ഷികൾക്കും തുല്യ പ്രാതിനിധ്യമാകും. അങ്ങനെ വന്നാൽ വൈസ്​ പ്രസിഡൻറായേക്കാവുന്ന കമല ഹാരിസി​െൻറ കാസ്​റ്റിങ്​ വോട്ട്​ കാര്യങ്ങൾ നിർണയിക്കും.

പ്രസിഡൻറ്​ പദവി ഉറപ്പാക്കുന്ന ഇലക്​ടറൽ കോളജ്​ അംഗങ്ങളിൽ നിലവിൽ 306 പേർ ബൈഡനെയും 232 പേർ ട്രംപിനെയും പിന്തുണക്കുന്നവരാണ്​. 70 ലക്ഷം വോട്ടാണ്​ മൊത്തമായി ബൈഡൻ അധികം നേടിയത്​.

എല്ലാം ഡെമോക്രാറ്റുകൾ കൊതിക്കുംപോലെ സംഭവിച്ചാൽ ബറാക്​ ഒബാമ വാണ 2008നു ശേഷം ആദ്യമായാകും പ്രതിനിധി സഭയും സെനറ്റും വൈറ്റ്​ഹൗസും ഒന്നിച്ച്​ ഡെമോക്രാറ്റ്​ നിയന്ത്രണത്തിലാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidensenate electionDonald TrumpGeorgia senate
News Summary - Georgia Senate: Biden and Trump rally voters
Next Story