Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസെസ്ക അൽബനീസിനെ...

ഫ്രാൻസെസ്ക അൽബനീസിനെ പുറത്താക്കി ജോർജ്ടൗൺ സർവകലാശാല

text_fields
bookmark_border
ഫ്രാൻസെസ്ക അൽബനീസിനെ പുറത്താക്കി ജോർജ്ടൗൺ സർവകലാശാല
cancel

ജനീവ: യു.എൻ സ്പെഷൽ റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസിനെ ജോർജ്ടൗൺ യൂനിവേഴ്സിറ്റി അഫിലിയേറ്റഡ് പണ്ഡിതരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ജനീവ ആസ്ഥാനമായുള്ള സർക്കാറിതര സംഘടനയായ ‘യു.എൻ വാച്ചി’ ന്റെ വെളി​പ്പെടുത്തൽ.

ഇസ്രായേൽ ഫലസ്തീനിൽ നടത്തിയത് വംശഹത്യയാണെന്നും അതിൽ ആഗോളതലത്തിലുള്ള കോർപറേറ്റ് സ്ഥാപനങ്ങൾക്കടക്കം പങ്കുണ്ടെന്നും ലോകത്തോട് വിളിച്ചു പറഞ്ഞ, ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റി​പ്പോർട്ടറും ഇറ്റാലിയൻ അഭിഭാഷകയുമാണ് ഫ്രാൻസെസ്ക അൽബനീസ്. യഹൂദവിരുദ്ധതയും ഹോളോകോസ്റ്റ് വിരുദ്ധതയും ആരോപിച്ച് കാനഡ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അപലപിച്ച ചരിത്രത്തിലെ ആദ്യത്തെ യു.എൻ ഉദ്യോഗസ്ഥ കുടിയാണിവർ.

അടുത്ത കാലം വരെ, ജോർജ്ടൗൺ യൂനിവേഴ്സിറ്റിയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഇന്റർനാഷണൽ മൈഗ്രേഷന്റെ’ അഫിലിയേറ്റഡ് സ്കോളേഴ്സ് പേജിൽ ആദ്യം പ്രത്യക്ഷപ്പെട്ട പേര് അൽബനീസിന്റേതായിരുന്നു. എന്നാലിപ്പോൾ, അവരുടെ പേരും ചിത്രവും ഇപ്പോൾ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അൽബനീസിന്റെ ജീവചരിത്ര പേജും യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് ഇല്ലാതാക്കി.

ആറ് മാസത്തിലേറെയായി അൽബനീസിനെ നീക്കം ചെയ്യാൻ ‘യു.എൻ വാച്ച്’ ജോർജ്ടൗൺ സർവകലാശാലയോട് ആവശ്യപ്പെടുന്നു. കൂടാതെ, എല്ലാ യു.എസ് സ്ഥാപനങ്ങളും അൽബനീസിനെതിരായ യു.എസ് ഉപരോധങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

ജോർജ്ടൗൺ സർവകലാശാലയുടെ തന്നെ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് യു.എസിനെ അൽബനീസ് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു വഞ്ചനയെന്നാണ് അൽബനീസ് പറഞ്ഞത്. ‘എനിക്ക് ഒരു യു.എസ് സർവകലാശാലയുമായി ബന്ധമുണ്ടായിരുന്നു. ഞാൻ അവിടെ പ്രഭാഷണം നടത്താറുണ്ടായിരുന്നു. എല്ലാം വെട്ടിച്ചുരുക്കിയിരിക്കുന്നു’ എന്നുമവർ പ്രതികരിച്ചു.

അൽബനീസിനെ പുറത്താക്കിയ ജോർജ് ടൗൺ സർവകലാശാലയുടെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് യു.എൻ വാച്ചിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഹില്ലെൽ ന്യൂയർ പറഞ്ഞു. ‘സമഗ്രതയുടെയും മനുഷ്യാന്തസ്സിന്റെയും അടിസ്ഥാന മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം അക്കാദമിക് സ്ഥാപനങ്ങൾക്കുണ്ട്. ആവർത്തിച്ച് സെമിറ്റിക് വിരുദ്ധ വാചാടോപങ്ങളും ന്യായമായ ഭീകരതയും കടത്തിയ ഒരു ഉദ്യോഗസ്ഥയെ നീക്കം ചെയ്യുന്നത് ആ മാനദണ്ഡങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു അനിവാര്യ നടപടിയാണ്. ഇത് ഒരു പ്രധാന സന്ദേശം നൽകുന്നുവെന്നും’ ന്യൂയർ കൂട്ടിച്ചേർത്തു.

വിദ്വേഷം വളർത്തുന്നതിനായി തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് സർവകലാശാലകൾ സുരക്ഷിത താവളങ്ങളായി വർത്തിക്കരുതെന്നും അത്തരം ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ വ്യവസ്ഥയിൽ സ്ഥാനമുണ്ടാകരുതെന്നും’ ന്യൂയർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN Special RapporterGeorgetown UniversityFrancesca Albanese
News Summary - Georgetown University expels Francesca Albanese from the United Nations
Next Story