സുരക്ഷ ഭീഷണി നേരിടാൻ ജി.സി.സി ഐക്യം അനിവാര്യം- കുവൈത്ത് ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തരമന്ത്രി ശൈഖ് തലാൽ അസ്സബാഹ് ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിൽ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സുരക്ഷ ഭീഷണികൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൾഫ് അറബ് മേഖലയിലുടനീളം ഏകീകൃത സംവിധാനം അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അസ്സബാഹ് പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കടത്തുകാരെ തടയാനുള്ള കുവൈത്തിന്റെ വിജയകരമായ ശ്രമങ്ങളെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു.
സമാന അപകടങ്ങളിൽനിന്ന് സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ശക്തമായി പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിയാദിന്റെ സുരക്ഷ എല്ലാ ജി.സി.സി അംഗരാജ്യങ്ങളുടെയും സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

