ഗസ്സയിലെ റഫ ക്രോസിങ് ഞായറാഴ്ച തുറക്കും
text_fieldsഗസ്സ: രണ്ടു വർഷത്തെ അടച്ചിടലിനുശേഷം റഫ അതിർത്തി ക്രോസിങ് ഞായറാഴ്ച തുറക്കാൻ ഇസ്രായേൽ തീരുമാനം.
ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്നു റഫ ക്രോസിങ് പരിമിതമായാണ് തുറക്കുകയെന്ന് ഫലസ്തീൻ അതിർത്തി പ്രദേശങ്ങളിലെ സിവിൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രതിരോധ മന്ത്രാലയ സ്ഥാപനം (സി.ഒ.ജി.എ.ടി) വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ രണ്ടു ദശലക്ഷത്തോളം വരുന്ന ഗസ്സ നിവാസികൾക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. മരുന്നും ഭക്ഷ്യ വസ്തുക്കളുമുൾപ്പെടെയുള്ളവ വഹിച്ചു വരുന്ന ട്രക്കുകൾ ഉൾപ്പെടെ ഇതുവഴിയാണ് കടത്തിവിടുക. എന്നാൽ ഇവ പരിമിതപ്പെടുത്തുമോ എന്ന കാര്യത്തിൽ അറിവായിട്ടില്ല.
യുദ്ധം രണ്ടു വർഷമായതോടെ ഗസ്സയിലെ ജനജീവിതം ദുരിത പൂർണമാണ്. റഫ ക്രോസിങ് തുറന്നു നൽകണമെന്ന് നിരന്തരം ആവശ്യങ്ങളുയർന്നിട്ടും സുരക്ഷ കാരണങ്ങൾ പറഞ്ഞ് ഇസ്രായേൽ അനുമതി നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

