Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഫ അതിർത്തി വീണ്ടും...

റഫ അതിർത്തി വീണ്ടും തുറന്നു

text_fields
bookmark_border
റഫ അതിർത്തി വീണ്ടും തുറന്നു
cancel
Listen to this Article

ഗസ്സ: രണ്ട് ദിവസം അടച്ചിട്ട ശേഷം ഗസ്സക്കും ഈജിപ്തിനുമിടയിലെ റഫ അതിർത്തി ഞായറാഴ്ച വീണ്ടും തുറന്നു. ഞായറാഴ്ച വൈകീട്ട് മുതൽ ഇരുദിശകളിലേക്കും ഫലസ്തീനികൾ സഞ്ചരിക്കുന്നതായി ഈജിപ്തിലെ അൽ ഖാഹിറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

അതേസമയം, പരിമിതമായ ആളുകളെ മാത്രമേ കടത്തിവിടുന്നുള്ളൂ.

അതിർത്തിയിലെ പ്രധാന ചെക് പോയന്റ് 2024ന് ശേഷം ആദ്യമായി അതിർത്തി തുറന്നത് കഴിഞ്ഞയാഴ്ചയാണ്. ഹമാസ് -ഇസ്രായേൽ വെടിനിർത്തൽ കരാറിലെ പ്രധാന ഉപാധികളിലൊന്നായിരുന്നു റഫ അതിർത്തി തുറക്കൽ.

എന്നാൽ, ഗസ്സയുടെ പുറംലോകവുമായുള്ള പ്രധാന കവാടമായ റഫ അതിർത്തിയിലൂടെ ഫലസ്തീനികൾക്ക് സഞ്ചാര സ്വാതന്ത്ര്യം തുടർച്ചയായി നിഷേധിക്കുകയായിരുന്നു. പതിനായിരങ്ങൾ ഇപ്പോഴും അതിർത്തിയിൽ കാത്തിരിപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafah CrossingGaza Genocide
News Summary - Gaza's Rafah border crossing reopens again
Next Story