Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിലെ തകർന്ന...

ഗസ്സയിലെ തകർന്ന വീട്ടിലേക്ക്​ ആ കുഞ്ഞുങ്ങൾ വീണ്ടുമെത്തി; വളർത്തുമീനുകളെ തേടി...

text_fields
bookmark_border
ഗസ്സയിലെ തകർന്ന വീട്ടിലേക്ക്​ ആ കുഞ്ഞുങ്ങൾ വീണ്ടുമെത്തി; വളർത്തുമീനുകളെ തേടി...
cancel

ഇസ്രാ​യേലിന്‍റെ വ്യോമാക്രമണത്തിൽ പാടേ തകർന്ന വീട്ടിലേക്ക്​ ആ കുഞ്ഞു സഹോദരങ്ങൾ വീണ്ടുമെത്തി. വീടിന്‍റെ അവശിഷ്​ടങ്ങൾക്കിടയിൽ ആ പെൺകുട്ടിയും ആൺകുട്ടിയും തിരഞ്ഞത്​ ഒരു ജാർ ആണ്​. തങ്ങൾ ജീവനെപ്പോലെ കരുതി വളർത്തിപ്പോന്നിരുന്ന മത്സ്യങ്ങളെ ഇട്ടിരുന്ന ജാർ.

കുഴപ്പങ്ങളൊന്നുമില്ലാതെ അത്​ കണ്ടുകിട്ടിയപ്പോൾ ഇരുവരുടെയും മുഖത്ത്​ ചിരി തെളിഞ്ഞു. ഇന്നലെ വരെ കളിയും ചിരിയുമായി കഴിഞ്ഞ വീട് ഇന്ന് അവിടെയില്ലാത്തിന്‍റെ സങ്കടമെല്ലാംഅവരുടെ പ്രിയപ്പെട്ട മത്സ്യങ്ങളെ കണ്ട്​ അവർ മറന്നു. കുപ്പിയും പിടിച്ചു പുറത്തിറങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ കണ്ട തിളക്കം അത്​ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഗസ്സയിലെ ദുരന്തഭൂമിയിൽ പിഞ്ചുകുഞ്ഞുങ്ങളോടു പോലും കരുണയില്ലാതെ ഇസ്രായേൽ നരഹത്യ തുടരുമ്പോൾ ലോകത്തിനു മുമ്പിൽ സഹജീവി സ്‌നേഹത്തിന്‍റെ ഉദാഹരണമാകുകയാണ്​ ഈ രണ്ട് ഫലസ്​തീൻ ബാല്യങ്ങൾ.

മിഡിൽ ഈസ്റ്റ് ഐ എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്ന ഇവരുടെ വിഡിയോ വൈറലാണ്​. ഭാഗ്യത്തിന് മത്സ്യങ്ങളെ വീട്ടിൽനിന്ന് രക്ഷിക്കാനായെന്നാണ്​ സഹോദരൻ വിഡിയോയിൽ പറയുന്നത്​. ഞങ്ങൾക്ക്​ വളർത്തുപക്ഷികളെ കൂടി രക്ഷിക്കാൻ പോകണമെന്നായിരുന്നു​ സഹോദരിയുടെ വാക്കുകൾ.

ഇത്തവണ ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയുടെ ഏറ്റവും വലിയ ഇരകൾ ഫലസ്​തീനിലെ പിഞ്ചുബാല്യങ്ങളാണ്. ശിശുക്കൾ മുതൽ കൗമാരക്കാർ അടക്കം 40ഓളം കുട്ടികളുടെ ജീവനാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇസ്രായേൽ ക്രൂരതയിൽ പൊലിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraelpalastinegaza attack
News Summary - Gazan children save their pet fish from the rubble of their home demolished by Israel
Next Story