ഗസ്സ സമാധാന കരാർ; യു.എസ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ
text_fieldsമനാമ: ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ്. സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള സുപ്രധാന കരാറിനെ ബഹ്‌റൈൻ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ട്രംപ് മുന്നോട്ട് വെച്ച ഈ പദ്ധതിയിൽ, വെടിനിർത്തൽ സ്ഥാപിക്കൽ, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നത് ഉറപ്പാക്കൽ, ഗസ്സ മുനമ്പിലേക്ക് തടസ്സങ്ങളില്ലാത്ത മാനുഷിക സഹായ പ്രവാഹം ഉറപ്പാക്കൽ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
ഇസ്രായേലിനെയും ഹമാസിനെയും ചർച്ചാ മേശയിലെത്തിക്കുന്നതിനും ശത്രുത അവസാനിപ്പിക്കുന്നതിനും വേണ്ടി ട്രംപ് നടത്തിയ ശ്രമങ്ങളെയും അന്താരാഷ്ട്ര മധ്യസ്ഥരെയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. കരാറിലെ പ്രതിബദ്ധതകൾ പാലിക്കാനും അത് പൂർണമായി നടപ്പാക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ താമസക്കാരുടെ മാനുഷിക സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം, സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ കൈവരിക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അത്യന്താപേക്ഷിതമാണെന്നും ബഹ്‌റൈൻ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

