'ആരെ ആദ്യം കൊണ്ടുപോകും..'; റഫ അതിർത്തിയിൽ നിസ്സഹായരായി ഗസ്സ ആരോഗ്യ പ്രവർത്തകർ
text_fieldsഗസ്സ അതിർത്തിയിൽ പരിക്കേറ്റവരെ കൊണ്ടുപോവുന്ന വാഹനങ്ങൾക്ക് മാർഗ നിർദേശം നൽകുന്ന ആരോഗ്യ പ്രവർത്തകർ
കെയ്റോ: വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി തുറന്ന, ഗസ്സ-ഈജിപ്ത് അതിർത്തി കവാടത്തിലൂടെ നാമമാത്ര സഞ്ചാരം മാത്രമായി ചുരുക്കിയതിനെ തുടർന്ന് ചികിത്സ പ്രതീക്ഷയറ്റ് നിരവധി ഗസ്സ നിവാസികൾ.
135 ഓളം ഫലസ്തീനികൾ അടിയന്തര ചികിത്സക്കായി ഈജിപ്തിലേക്ക് പോകാൻ റഫ അതിർത്തിയിൽ എത്തിയെങ്കിലും ഇതിൽ എത്രപേരെ ഇസ്രായേൽ സൈന്യം കടത്തിവിട്ടുവെന്ന് വ്യക്തമല്ല. ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേരെ മാത്രമാണ്, തിങ്കളാഴ്ച അതിർത്തി തുറന്നപ്പോൾ ഈജിപ്തിലേക്ക് കടത്തിവിട്ടത്. അതീവ ഗുരുതനിലയിലുള്ള അനേകം പേർ ചികിത്സ കാത്തു കഴിയുന്ന ഗസ്സയിൽ നിന്ന് ഈജിപതിലേക്ക് കൊണ്ടുപോകാൻ രോഗികളെ തെരഞ്ഞെടുക്കൽ ഏറെ വേദനാജനകമാണെന്ന് ഗസ്സ ആരോഗ്യ പ്രവർത്തകർ വിവരിക്കുന്നു. ‘‘ചികിത്സക്കായി ഒഴിപ്പിക്കൽ കാത്തു കഴിയുന്നതിനിടെ രോഗികൾ പലരും മരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം.
ഏതാനും കിലോമീറ്ററുകൾ അപ്പുറം, അതിർത്തിക്കപ്പുറത്ത് വൈദ്യ സഹായം തയാറായി നിൽക്കുമ്പോളാണിത്. ഇസ്രായേൽ നാമമാത്രമായി മാത്രം ആളുകളെ കടത്തിവിടുന്നതുകൊണ്ടാണ് ഈ ദുര്യോഗം’’ -ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പരിതപിച്ചു. 20,000 ലേറെ പേർക്ക് അടിയന്തര ചികിത്സ വേണ്ടതുണ്ട്. ഇതിൽ 4500 കുട്ടികളാണ്. അതേസമയം, പതിനഞ്ചിൽ താഴെ ആളുകളെ മാത്രമാണ് ഇന്നലെ കടത്തിവട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

