Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സ: പോളിയോ വാക്സിൻ ആദ്യഘട്ട കാമ്പയിൻ സമാപിച്ചു; നൽകിയത് 187000 കുട്ടികൾക്ക്
text_fieldsbookmark_border
ഗസ്സയിലെ കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നു
ഗസ്സ: യുദ്ധം തുടരുന്നതിനിടെ ഗസ്സയിൽ ഒന്നാംഘട്ട പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ കാമ്പയിൻ വിജയകരമായി പൂർത്തിയായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസ്സിൽ താഴെയുള്ള 1,87,000ത്തിലധികം കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. വ്യാഴാഴ്ച ആരംഭിച്ച രണ്ടാംഘട്ടത്തിൽ തെക്കൻ ഗസ്സയിലെ 3,40,000 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
മൂന്നാംഘട്ടം സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. വടക്കൻ ഗസ്സയിലെ ഒന്നരലക്ഷം കുട്ടികൾക്കാണ് മൂന്നാംഘട്ടത്തിൽ തുള്ളിമരുന്ന് നൽകുക. ഗസ്സയിൽ കഴിഞ്ഞ മാസം ഏതാനും കുട്ടികളിൽ പോളിയോ ബാധിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന അടിയന്തരമായി വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.
Next Story

