ഗസ്സ വെടിനിർത്തൽ ചർച്ചക്ക് ഈജിപ്തിൽ തുടക്കം
text_fieldsകൈറോ: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തിലെ ശറമു ശൈഖിൽ തുടക്കം. ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ തമ്മിൽ മധ്യസ്ഥർ വഴി പ്രാഥമിക സംഭാഷണങ്ങൾക്കാണ് തുടക്കമായത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ പദ്ധതി പ്രകാരം ബന്ദി മോചനവും ജയിലിലടക്കപ്പെട്ട ഫലസ്തീനികളെ വിട്ടയക്കലും സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ചാണ് ഒന്നാംഘട്ട ചർച്ച.
ഇരു കക്ഷികൾക്കുമിടയിൽ ഈജിപ്ത്, ഖത്തർ പ്രതിനിധികൾ ആശയവിനിമയം നടത്തും. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ എന്നിവരും ഈജിപ്തിലുണ്ട്. ഖത്തറിൽ ഇസ്രായേൽ വധിക്കാൻ ശ്രമിച്ച മുതിർന്ന നേതാവ് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധാനംചെയ്യുന്നത്. നയകാര്യ മന്ത്രി റോൺ ഡെർമറാണ് ഇസ്രായേൽ സംഘത്തെ നയിക്കുന്നത്. നിലവിൽ ഈജിപ്തിലെത്തിയ ഇസ്രായേൽ സംഘത്തിൽ ഡെർമറില്ലെങ്കിലും വൈകാതെ എത്തുമെന്നാണ് സൂചന. അതിനിടെ, 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 63 പേർ കൂടി കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

