‘ഫലസ്തീന് വേണ്ടി ശബ്ദമുയർത്തിയതിന് നന്ദി’; റാപ്പർ മാക്ക്ലമോറിന് നന്ദിയറിയിച്ച് ഗസ്സയിൽ കൂറ്റൻ ചുവർചിത്രം
text_fieldsഗസ്സ സിറ്റി: ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ പ്രശസ്ത ഗായകൻ എഡ് ഷീരന്റെ സംഗീത പരിപാടിയിൽ നിന്ന് പുറത്താക്കപ്പെട്ട അമേരിക്കൻ റാപ്പർ മാക്ക്ലമോറിന് ആദരമർപ്പിച്ച് ഗസ്സയിലെ കലാകാരന്മാർ. തകർന്നടിഞ്ഞ ഗസ്സ സിറ്റിയിലെ കോൺക്രീറ്റ് മതിലിൽ ഫലസ്തീൻ പതാക പുതച്ച് കൈയുയർത്തി നിൽക്കുന്ന മാക്ക്ലമോറിന്റെ കൂറ്റൻ ചുവർചിത്രമാണ് ഇവർ വരച്ചുചേർത്തത്.
‘ഫലസ്തീന് വേണ്ടി ശബ്ദമുയർത്തിയതിന് നന്ദി’ എന്ന വാചകവും ചിത്രത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിലെ യുവ കലാകരാന്മാരായ ആൻ റിദ്വാൻ (26), ഖുസൈ അൽ-ഹിലോ എന്നീ യുവ കലാകാരന്മാരാണ് ഈ ചിത്രം നിർമിച്ചത്. ഉപരോധത്തിൽ കഴിയുന്ന തങ്ങൾക്ക് ലോകത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും ആവശ്യമാണെന്ന് റിദ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.
വേദിയിൽ ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരെ പ്രതികരിക്കുകയും 'ഫ്രീ ഫലസ്തീൻ' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടർന്നാണ് മാക്ക്ലമോറിനെ എഡ് ഷീരന്റെ സംഗീത പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. അമേരിക്കൻ ശതകോടീശ്വരനും ഗില്ലറ്റ് സ്റ്റേഡിയം ഉടമയുമായ റോബർട്ട് ക്രാഫ്റ്റ് അടക്കമുള്ളവർ മാക്ക്ലമോറിന് വിലക്കേർപ്പെടുത്തുകയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ മാക്ക്ലമോർ തള്ളി.
പരിപാടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും, ഈ ടൂറിലൂടെ ലഭിക്കേണ്ടിയിരുന്ന 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) ഗസ്സയിലെ ആശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ആറ് ചാരിറ്റി സംഘടനകൾക്ക് നൽകുമെന്ന് മാക്ക്ലമോർ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കുട്ടികളുടെ ടി.വി അവതാരകയായ 'മിസ് റേച്ചലും' 10 ലക്ഷം ഡോളർ സമാന്തരമായി വാഗ്ദാനം ചെയ്തു. എന്നാൽ പണത്തേക്കാൾ ഉപരി, ലോകപ്രശസ്തരായ കലാകാരന്മാർ നൽകുന്ന ഈ പിന്തുണയും ഐക്യദാർഢ്യവുമാണ് തങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതെന്ന് ഗസ്സയിലെ ജീവകാരുണ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.നന്ദി’; റാപ്പർ മാക്ക്ലമോറിന് നന്ദിയറിയിച്ച് ആദരവുമായി ഗസ്സയിൽ കൂറ്റൻ ചുവർചിത്രവുമായി ഫലസ്തീനികൾ
ഗസ്സ സിറ്റി: ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ പ്രശസ്ത ഗായകൻ എഡ് ഷീരന്റെ സംഗീത പരിപാടിയിൽ നിന്ന് പുറത്താക്കപ്പെട്ട അമേരിക്കൻ റാപ്പർ മാക്ക്ലമോറിന് ആദരമർപ്പിച്ച് ഗസ്സയിലെ കലാകാരന്മാർ. തകർന്നടിഞ്ഞ ഗസ്സ സിറ്റിയിലെ കോൺക്രീറ്റ് മതിലിൽ ഫലസ്തീൻ പതാക പുതച്ച് കൈയുയർത്തി നിൽക്കുന്ന മാക്ക്ലമോറിന്റെ കൂറ്റൻ ചുവർചിത്രമാണ് ഇവർ വരച്ചുചേർത്തത്.
‘ഫലസ്തീന് വേണ്ടി ശബ്ദമുയർത്തിയതിന് നന്ദി’ എന്ന വാചകവും ചിത്രത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിലെ യുവ കലാകരാന്മാരായ ആൻ റിദ്വാൻ (26), ഖുസൈ അൽ-ഹിലോ എന്നീ യുവ കലാകാരന്മാരാണ് ഈ ചിത്രം നിർമിച്ചത്. ഉപരോധത്തിൽ കഴിയുന്ന തങ്ങൾക്ക് ലോകത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും ആവശ്യമാണെന്ന് റിദ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.
വേദിയിൽ ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരെ പ്രതികരിക്കുകയും 'ഫ്രീ ഫലസ്തീൻ' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടർന്നാണ് മാക്ക്ലമോറിനെ എഡ് ഷീരന്റെ സംഗീത പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. അമേരിക്കൻ ശതകോടീശ്വരനും ഗില്ലറ്റ് സ്റ്റേഡിയം ഉടമയുമായ റോബർട്ട് ക്രാഫ്റ്റ് അടക്കമുള്ളവർ മാക്ക്ലമോറിന് വിലക്കേർപ്പെടുത്തുകയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ മാക്ക്ലമോർ തള്ളി.
പരിപാടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും, ഈ ടൂറിലൂടെ ലഭിക്കേണ്ടിയിരുന്ന 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) ഗസ്സയിലെ ആശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ആറ് ചാരിറ്റി സംഘടനകൾക്ക് നൽകുമെന്ന് മാക്ക്ലമോർ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കുട്ടികളുടെ ടി.വി അവതാരകയായ 'മിസ് റേച്ചലും' 10 ലക്ഷം ഡോളർ സമാന്തരമായി വാഗ്ദാനം ചെയ്തു. എന്നാൽ പണത്തേക്കാൾ ഉപരി, ലോകപ്രശസ്തരായ കലാകാരന്മാർ നൽകുന്ന ഈ പിന്തുണയും ഐക്യദാർഢ്യവുമാണ് തങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതെന്ന് ഗസ്സയിലെ ജീവകാരുണ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.