Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-ബംഗ്ലാദേശ് ചർച്ചയിൽ തീരുമാനമായില്ല, ഗംഗാനദീജല കരാർ ഉടൻ പുതുക്കില്ല; കാലാവധി തീരാൻ മൂന്നാഴ്ച മാത്രം

text_fields
bookmark_border
Ganges Water Treaty Renewal Uncertainty
cancel

ന്യൂഡൽഹി: കാലാവധി അവസാനിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള 1996ലെ ഗംഗാനദീ ജലകരാർ പുതുക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ധാക്കയിൽ നടന്ന ഇരു രാജ്യങ്ങളുടെയും സംയുക്ത സമിതി യോഗത്തിൽ പുതുക്കൽ സംബന്ധിച്ച ചർച്ചകളൊന്നും നടന്നില്ല.

ഡിസംബർ 12നാണ് 30 വർഷത്തെ കരാറിന്റെ കാലാവധി അവസാനിക്കുന്നത്. കരാർ പുതുക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾ കാലാവധി തീരുന്നതിന് മുമ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. കരാർ പുതുക്കുന്നതിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. വേനൽക്കാലത്ത് ജലലഭ്യത കുറയുന്ന ഘട്ടത്തിൽ രാജ്യത്തിന് ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് ഉറപ്പാക്കുന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. 1977ലെ ജലവിഹിത കരാറിലുണ്ടായിരുന്ന ഗ്യാരന്റി വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ബംഗ്ലാദേശ് മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം, കരാർ ഇന്ത്യക്ക് സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന വിലയിരുത്തലുകളും രാജ്യത്തിനകത്ത് ഉയരുന്നുണ്ട്. ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ജലാവശ്യങ്ങളും കരാർ പുതുക്കുന്നതിൽ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

1996 ഡിസംബർ 12ന് അന്നത്തെ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഒപ്പുവെച്ചതാണ് ഗംഗാ ജലവിഹിത കരാർ. ഇരുരാജ്യങ്ങളുടെയും പരസ്പര സമ്മതത്തോടെ പുതുക്കാമെന്നാണ് കരാറിൽ പറയുന്നത്. എന്നാൽ സ്വയം കാലാവധി നീളുന്ന വ്യവസ്ഥയില്ല. അതിനാൽ ഡിസംബർ 12നകം രാഷ്ട്രീയതലത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ജലവിഹിത ക്രമീകരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ganges Water Treaty Renewal Uncertainty
Next Story