Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാസിനോയിൽ ചൂതുകളിച്ച്​...

കാസിനോയിൽ ചൂതുകളിച്ച്​ വൻ തുക നേടി; വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജൻ ​വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
കാസിനോയിൽ ചൂതുകളിച്ച്​ വൻ തുക നേടി; വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജൻ ​വെടിയേറ്റ്​ മരിച്ചു
cancel

വാഷിങ്​ടൺ ഡി.സി: കാസിനോയിൽ നിന്ന്​ വൻ തുക നേടി മടങ്ങുന്നതിനിടെ യു.എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിച്ചു. ന്യൂജേഴ്​സിയിലെ പ്ലെൻസ്​ബ്രോയിലെ താമസക്കാരനും ഫാർമ കമ്പനി സി.ഇ.ഒയുമായ ശ്രീ രൻഗ അരവാപള്ളി(54) ആണ്​ വെടിയേറ്റ്​ മരിച്ചത്​. കാസിനോയിൽ ചൂതുകളിച്ച്​ ഇയാൾ 10,000 ഡോളർ നേടിയിരുന്നു. ഇതുമായി പോകു​േമ്പാഴായിരുന്നു അക്രമി വെടിയുതിർത്തത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. ജെകി റെ​ഡ്​ ജോൺ എന്നയാളാണ്​ അറസ്റ്റിലായത്​. കൊല്ലപ്പെട്ട അരവാപള്ളിയെ ഇയാൾ പിന്തുടർന്നതായി കണ്ടെത്തിയിട്ടുണ്ട്​. പെൻസിൽവാനിയയിൽ നിന്നാണ്​ ഇയാൾ അറസ്റ്റിലായത്​. വൈകാതെ ഇയാളെ ന്യൂജേഴ്​സിയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

പെൻസിൽവാനിയയിലെ പാർക്​സ്​ കാസിനോയിൽ നിന്ന്​ 10,000 ഡോളർ ഫാർമ കമ്പനി ഉടമ നേടിയിരുന്നു. ഇതുകണ്ട പ്രതി 80 കിലോ മീറ്റർ ദൂരം പിന്തുടരുകയും പിന്നീട്​ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നുത്​. ഭാര്യക്കും മകൾക്കുമൊപ്പം യു.എസിൽ താമസമാക്കിയ അരവാപള്ളി 2014 മുതൽ യു.എസിലെ അറുക്​സ്​ കമ്പനി സി.ഇ.ഒയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Gamble at casinos and make huge sums; An Indian man was shot dead on his way home
Next Story