Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജി20 ഉച്ചകോടിക്ക്​...

ജി20 ഉച്ചകോടിക്ക്​ സമാപനം; കാലാവസ്​ഥ വ്യതിയാനത്തിനെതിരെ ​പോരാടും

text_fields
bookmark_border
ജി20 ഉച്ചകോടിക്ക്​ സമാപനം; കാലാവസ്​ഥ വ്യതിയാനത്തിനെതിരെ ​പോരാടും
cancel

റോം: കാലാവസ്​ഥ വ്യതിയാനത്തിനെതിരെ പൊരുതാനുറച്ച്​ രണ്ടുദിവസമായി ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിക്ക്​ സമാപനം. കാർബൺ വാതകം പുറന്തള്ളുന്നത്​ കുറക്കാനും കൽക്കരി നിലയങ്ങൾ നിർമിക്കുന്നത്​ അവസാനിപ്പിക്കാനും തീരുമാനിച്ച്​ ജി20 നേതാക്കൾ പിരിഞ്ഞത്​.

വിദേശരാജ്യങ്ങളിൽ കൽക്കരി ഊർജനിലയങ്ങൾ സ്​ഥാപിക്കുന്നതിന്​ സാമ്പത്തിക സഹായം നൽകുന്നത്​ അവസാനിപ്പിക്കാൻ ജി20 രാജ്യങ്ങൾ തീരുമാനിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ മുഖ്യ ഉറവിടമാണ്​ കൽക്കരി. അതേസമയം, ആഭ്യന്തര ഉർജ ഉൽപ്പാദനത്തിനായി കൽക്കരി നിലയങ്ങൾ സ്​ഥാപിക്കുന്നതിന്​ തൽകാലം വിലക്കില്ല. കൽക്കരി നിലയങ്ങൾ അവസാനിപ്പിച്ച്​ പകരം പുനരുപയോഗ ഊർജസ്രോതസ്സുകൾ ഉപയോഗിക്കാനുള്ള നിർദേശമാണ്​​ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ​ദ്രാഗി മുന്നോട്ടുവെച്ചത്​.

ലഭ്യമായ പ്രകൃതി വിഭവങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സാ​ങ്കേതിക വിദ്യകളും ജീവിതരീതികളും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ പ്രതിവർഷം 100,00കോടി ഡോളർ നൽകുമെന്ന വാഗ്​ദാനവും ആവർത്തിച്ചു.

2050ഓടെ കാർബൺ വാതകം പുറന്തള്ളുന്നത്​ പൂർണമായി കുറക്കാൻ ശ്രമിക്കുമെന്ന്​ ചില രാജ്യങ്ങൾ ഉറപ്പുനൽകി. ​2060 ഓടെ ഈ ലക്ഷ്യം നേടാമെന്ന്​ ചൈന,റഷ്യ, സൗദി അറേബ്യ രാജ്യങ്ങളും പറഞ്ഞു.

ആഗോള കോർപറേറ്റ്​ നികുതി കരാറിനെ പിന്തുണച്ച്​​ ജി20

ബഹുരാഷ്​ട്ര​ കമ്പനികളുടെ നികുതി വെട്ടിപ്പ്​ തടയാൻ ആഗോള കോർപറേറ്റ്​ നികുതി 15 ശതമാനമായി ഏകീകരിച്ച കരാറിന്​ ജി20 രാജ്യങ്ങളുടെ പിന്തുണ. ഏകദേശം 132 രാജ്യങ്ങൾ പുതിയ നികുതി സ​മ്പ്രദായം അംഗീകരിക്കുന്നുണ്ടെന്നാണ്​ ജി20 രാജ്യങ്ങൾ അവകാശപ്പെട്ടത്​. നികുതി ഏകീകരണം വൻമാറ്റത്തിനു തുടക്കമിടുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modig20 summit
News Summary - G20: World leaders agree to historic corporate tax deal
Next Story