Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​ന​ഡി​ക്ട് പതിനാറാമ​​ന്‍റെ സംസ്കാരം വ്യാഴാഴ്ച; ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയുടെ കാർമികത്വത്തിൽ

text_fields
bookmark_border
Benedict XVI
cancel

വ​ത്തി​ക്കാ​ൻ: അന്തരിച്ച എ​മി​രി​റ്റ​സ് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കും. വത്തിക്കാൻ ന്യൂസ് ആണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

തന്‍റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ബെനഡിക്ട് പതിനാറാമൻ വിൽപത്രം തയാറാക്കുകയും മരണശേഷം പ്രസിദ്ധീകരിക്കാനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുൻഗാമി ജോൺ പോൾ രണ്ടാമനെ അടക്കിയ അതേ കല്ലറയിൽ അടക്കണമെന്ന ബെനഡിക്ട് പതിനാറാമന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ജീവചരിത്രകാരൻ ആൽബർട്ടോ മെല്ലോനി വ്യക്തമാക്കിയിരുന്നു.

പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റർ എക്സീസിയ മൊണാസ്ട്രിയിൽ വെച്ചാണ് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ നയിച്ച ബ​ന​ഡി​ക്ട് പതിനാറാമ​​ൻ മാർപാപ്പയുടെ അന്ത്യം സംഭവിച്ചത്. 2005ലാണ് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ 265ാമ​ത്തെ മാർപാപ്പയായത്. പ്രാ​യ​വും ആ​രോ​ഗ്യ ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി 2013 ഫെ​ബ്രു​വ​രി 28ന് അദ്ദേഹം ​സ്ഥാ​ന​മൊ​ഴി​യു​ക​യാ​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Funeral plans of Benedict XVI
Next Story