Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സംശയങ്ങൾ മാത്രമാണ്, ഫലം മാറ്റില്ല’; അറബ് പാർട്ടികൾക്കെതിരായ നീക്കത്തിന് തടയിട്ട് ഇസ്രായേൽ ഇലക്ഷൻസ് കമീഷണർ

text_fields
bookmark_border
‘സംശയങ്ങൾ മാത്രമാണ്, ഫലം മാറ്റില്ല’;  അറബ് പാർട്ടികൾക്കെതിരായ നീക്കത്തിന് തടയിട്ട് ഇസ്രായേൽ ഇലക്ഷൻസ് കമീഷണർ
cancel

ജറുസലേം: ഇസ്രായേലിലെ സമീപകാല പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിദേശ ഫണ്ടിങ് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കില്ലെന്ന് ഇസ്രായേൽ സെൻട്രൽ ഇലക്ഷൻസ് കമ്മീഷണർ വ്യക്തമാക്കി. നിലവിൽ ‘സംശയങ്ങൾ സംശയങ്ങൾ മാത്രമായി തുടരുന്നു’ എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ജസ്റ്റിസും തെരഞ്ഞെടുപ്പ് കമ്മീഷൻ തലവനുമായ നൊവാം സോൾബർഗ്, ജനങ്ങളുടെ സമ്മതിദാനാവകാശവും തിരഞ്ഞെടുപ്പ് ഫലവും പൂർണമായും സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുനൽകി.

അറബ് ഇസ്രായേലി പാർട്ടിയായ ‘റാം’ ഖത്തറിൽനിന്ന് ഫണ്ട് സ്വീകരിച്ചോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് മേധാവിയുടെ ആവശ്യപ്രകാരമാണ് സുരക്ഷാ ഏജൻസി ഷിൻ ബെത് കഴിഞ്ഞ ആഴ്ച അന്വേഷണം ആരംഭിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ഖത്തറും റാം പാർട്ടിയും ഒരുപോലെ നിഷേധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ അഭൂതപൂർവ്വമായ നേട്ടമുണ്ടാക്കുകയും പ്രതിപക്ഷ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാൻ നിർണായകശക്തിയാകുകയും ചെയ്ത അറബ് പാർട്ടികൾ വോട്ട് ‘മോഷ്ടിച്ചു’വെന്നാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയും തുടർച്ചയായി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം മുതൽ തന്നെ നെതന്യാഹു അറബ് പാർട്ടികൾക്കെതിരെ രംഗത്തുവന്നിരുന്നു. കാമ്പയിനിലുടനീളം അവരെ രാജ്യത്തിന് ഭീഷണിയായാണ് നെതന്യാഹു ചിത്രീകരിച്ചത്.

എന്നാൽ ഈ തന്ത്രം ഇസ്രായേലിലെ അറബ് വോട്ടർമാർക്കിടയിൽ റെക്കോർഡ് പോളിങിനാണ് കാരണമായത്. 1948ൽ രാജ്യത്തിന്റെ രൂപവത്കരണത്തിന് ശേഷം അവിടെ തുടരുന്ന ഫലസ്തീനികളുടെ പിൻഗാമികളായ ഇസ്രായേലിലെ അറബ് സമൂഹം രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തോളം വരും.

‘ജനങ്ങൾ ചെയ്ത വോട്ടുകൾ സംരക്ഷിക്കപ്പെടും’

ഷിൻ ബെത്ത് മേധാവിക്കും അറ്റോർണി ജനറലിനുമൊപ്പം ഞായറാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് നോവാം സോൾബർഗ് ഇക്കാര്യം വ്യക്തമാക്കിയത്. 26ാം നെസെറ്റിലേക്കുള്ള (ഇസ്രായേൽ പാർലമെന്റ്) തെരഞ്ഞെടുപ്പ് കൃത്യമായ രീതിയിലാണ് നടന്നതെന്നും, ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടെങ്കിൽ തന്നെ അത് നിലവിൽ പരിശോധനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സത്യം പുറത്തുകൊണ്ടുവരാൻ ഞങ്ങൾ വിഷയം സമഗ്രമായി പരിശോധിക്കും. എന്നാൽ ഈ സംശയങ്ങൾ ഒടുവിൽ സ്ഥിരീകരിച്ചാൽ പോലും, അത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെയോ മൊത്തത്തിലുള്ള ഫലത്തെയോ ചോദ്യം ചെയ്യുന്നില്ല’- സോൾബർഗ് വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിച്ചതുമുതൽ വ്യാപകമായ ആശങ്കകൾ ഉയർന്നിരുന്നുവെങ്കിലും, വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആക്ടിങ് ഡയറക്ടറും വ്യക്തമാക്കിയിരുന്നു.

വിമർശനവുമായി പ്രതിപക്ഷവും ഖത്തറും

ആരോപണങ്ങൾ തികച്ചും ‘പരിഹാസ്യവും അപകടകരവുമാണ്’ എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. റാം പാർട്ടി തലവൻ മൻസൂർ അബ്ബാസ് ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും, പാർട്ടിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ ആലോചിക്കുന്ന നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാഡി ഐസെൻകോട്ട്, തെരഞ്ഞെടുപ്പ് ഫലങ്ങളെ അസാധുവാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

അറബ് സമൂഹത്തിന്റെ വോട്ടുകളെ യാതൊരു കാരണവശാലും ഈ അന്വേഷണം സംശയനിഴലിൽ നിർത്തരുതെന്ന് വ്യക്തമാക്കിയ സോൾബർഗ്, പോളിങ് ബൂത്തുകളിൽ പോയി തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ച പൗരന്മാരെ അഭിനന്ദിച്ചു. അറബ് സമൂഹത്തിലും ഇസ്രായേലിലെ മറ്റ് സമൂഹങ്ങളിലും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് വളരെ അനുകൂലമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Funding row won't affect Israel poll result
Next Story