Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫുകുഷിമ നിലയത്തിലെ മലിനജലം കടലി​െലാഴുക്കാൻ ജപ്പാൻ സർക്കാർ തീരുമാനം
cancel
Homechevron_rightNewschevron_rightWorldchevron_rightഫുകുഷിമ നിലയത്തിലെ...

ഫുകുഷിമ നിലയത്തിലെ മലിനജലം കടലി​െലാഴുക്കാൻ ജപ്പാൻ സർക്കാർ തീരുമാനം

text_fields
bookmark_border

ടോകിയോ: ഒരു പതിറ്റാണ്ട്​ മുമ്പ്​ സൂനാമിയിൽ തകർന്ന ഫുകുഷിമ ആണവ നിലയത്തിലെ 10 ലക്ഷം ടണ്ണിലേറെ വരുന്ന മലിന ജലം കടലിലൊഴുക്കാൻ ജപ്പാൻ സർക്കാർ. അയൽരാജ്യങ്ങളെയും ഫുകുഷിമയിലെ തന്നെ മത്സ്യബന്ധന വ്യവസായത്തെയും മുനയിൽ നിർത്തിയാണ്​ നീണ്ട വിവാദങ്ങൾക്കൊടുവിൽ തീരുമാനം. ഫുകുഷിമ നിലയം പൂർണമായി പൊളിച്ചുമാറ്റാൻ ഇതല്ലാതെ വഴിയില്ലെന്ന്​ മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

ചെറിയ അളവിലെങ്കിൽ അത്ര അപകടകരമല്ലാ​ത്ത ​ട്രിറ്റിയം എന്ന റേഡീയോആക്​ടീവ്​ വസ്​തു അടങ്ങിയതാണ്​ ഈ ജലം. ഇതോടൊപ്പം ആണവ വിഗിരണ ശേഷിയുള്ള മറ്റു വസ്​തുക്കളുമു​ണ്ട്​. എന്നാൽ, മറ്റുള്ളവ നീക്കം ചെയ്യുകയോ നേർപിക്കു​കയോ ചെയ്യാമെങ്കിലും ട്രിറ്റിയം വേർതിരിച്ചെടുക്കൽ ​എളുപ്പമല്ലെന്ന്​ ആണവ നിലയം ഉടമകളായ ടെപ്​കോ പറഞ്ഞു. സംസ്​കരണം പൂർത്തിയാക്കിയ ശേഷമാണ്​ ജലം പു​​റത്തേക്ക്​ കളയുകയെന്ന്​ സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും നീക്കത്തിനെതിരെ ഗ്രീൻപീസ്​ ഉൾപെടെ പ്രമുഖ പരിസ്​ഥിതി സംഘടനകളൊക്കെയും രംഗത്തുവന്നിട്ടുണ്ട്​.

ആണവ നിലയത്തിനകത്ത്​ 12.5 ലക്ഷം ടൺ മലിനജലമാണ്​ അടിഞ്ഞുകൂടിയിരിക്കുന്നത്​. നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലത്തിനൊപ്പം ഭൂഗർഭജലവും മഴവെള്ളവും ചേർന്നതാണ്​ ഇവ. കടലിലൊഴുക്കും മുമ്പ്​ ഇനിയും സംസ്​കരണം നടത്തി അപകടകരമായ ഐസോടോപുകൾ വേർതിരിച്ചെടുക്കണം.

ഓരോ ദിവസവും 140 ടൺ എന്ന കണക്കിൽ വർധിച്ചുവരുന്ന റേഡിയോ ആക്​റ്റീവ്​ ജലം 1,000 ടാങ്കുകളിലായാണ്​ സംഭരിച്ചുവെച്ചിരിക്കുന്നത്​. നിരന്തരം കൂടിവരുന്ന സാഹചര്യത്തിൽ മാസങ്ങൾക്കുള്ളിൽ ഇവ നിറയുമെന്നതിനാലാണ്​ കടലിൽ ഒഴുക്കുന്നത്​.

ഒളിമ്പിക്​സ്​ മാസങ്ങൾ അടുത്തെത്തിനിൽക്കെയാണ്​ ജപ്പാനെ പ്രതിക്കൂട്ടിൽനിർത്തുന്ന പുതിയ നീക്കം. ദക്ഷിണ കൊറിയ, ചൈന, തായ്​വാൻ രാജ്യങ്ങൾ ഇതിനകം മലിന ജലം കടലി​െലാഴുക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanFukushima Nuclear Plantcontaminated water
News Summary - Fukushima: Japan announces it will dump contaminated water into sea
Next Story