ഗസ്സയിലെ ഇന്ധനക്ഷാമം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം; യു.എൻ മുന്നറിയിപ്പ്
text_fieldsrepresentation image
ജനീവ: ഗസ്സ മുനമ്പിലെ രൂക്ഷമായ ഇന്ധനക്ഷാമം നിർണായക തലങ്ങളിൽ എത്തിയിട്ടുണ്ടെന്നും യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്തെ ദുരിതം കൂടുതൽ വർധിപ്പിക്കുമെന്നും ഐക്യരാഷ്ട്രസഭ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. ആശുപത്രികൾ, ജല സംവിധാനങ്ങൾ, ശുചിത്വ ശൃംഖലകൾ, ആംബുലൻസുകൾ തുടങ്ങി എല്ലാ മേഖലയിലേക്കും വൈദ്യുതി നൽകുന്നതിന് ഇന്ധനം ആവശ്യമാണെന്ന് അവർ പറഞ്ഞു.
ഗസ്സയിലെ ഇന്ധനക്ഷാമം ഗുരുതരമായ തലങ്ങളിലെത്തിയിരിക്കുന്നെന്ന് ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യപദ്ധതി, മാനുഷിക ഏജൻസിയായ ഒസിഎച്ച്എ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകി.രണ്ട് വർഷമായി തുടരുന്ന യുദ്ധം ഗസ്സയിലെ ജനങ്ങളെ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉൾപ്പെടെ കടുത്ത ബുദ്ധിമുട്ടുകളിലേക്കാണ് തള്ളിവിടുന്നത്. ഇന്ധനക്ഷാമം എല്ലാമേഖലകളെയും സ്തംഭിപ്പിക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഇന്ധനമില്ലാതെ, ബേക്കറികളും സമൂഹ അടുക്കളകൾക്കും പ്രവർത്തിക്കാൻ കഴിയില്ല.
ജലശുദ്ധീകരണവും ശുചിത്വ സംവിധാനങ്ങളും അടച്ചുപൂട്ടപ്പെടും, കുടുംബങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിക്കില്ല, അതേസമയം ഖരമാലിന്യങ്ങളും മലിനജലവും തെരുവുകളിൽ കുന്നുകൂടി മാരക രോഗങ്ങൾക്ക് വിധേയമാകും. 130 ദിവസങ്ങൾക്ക് ശേഷമാണ് ആദ്യമായി ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ യുഎന്നിന് കഴിഞ്ഞതിന് . “ദൈനംദിന ജീവിതവും നിർണായക സഹായ പ്രവർത്തനങ്ങളും നിലനിർത്താൻ ഓരോ ദിവസവും 75,000 ലിറ്റർ ഇന്ധനം ആവശ്യമാണെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ഗസ്സയിലേക്ക് മതിയായ അളവിൽ ഇന്ധനം അനുവദിക്കണമെന്നാണ് യു.എൻ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

