Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഫ്രിക്കയിലും...

ആഫ്രിക്കയിലും കൊറോണക്കുതിപ്പ്​, രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് ​വർധന

text_fields
bookmark_border
ആഫ്രിക്കയിലും കൊറോണക്കുതിപ്പ്​, രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് ​വർധന
cancel

താരതമ്യേന സുരക്ഷിതമെന്ന്​ കരുതിയ ആഫ്രിക്കയിലും കൊറോണ പടരുന്നു. സൗത്ത് ​ആഫ്രിക്കയിൽ ഒറ്റ ദിവസത്തെ ഏറ്റവും കൂടുതൽ കൊറോണ രോഗികളെ സ്​ഥിരീകരിക്കുകയെന്ന റെക്കോർഡ്​ വ്യാഴാഴ്​ച രേഖപ്പെടുത്തി. 8,700 ലധികം രോഗികളെയാണ്​ വ്യാഴാഴ്​ച കണ്ടെത്തിയത്​. ഇതോടെ സൗത്ത്​ ആഫ്രിക്കയിലെ മൊത്തം രോഗികളുടെ എണ്ണം 168,061 ആയി.

ഇതുവരെ 2,844പേർ മരിച്ചിട്ടുണ്ട്​. കർശനമായ ലോക്​ഡൗണിനുശേഷം രണ്ടാഴ്​ച മുമ്പാണ്​ രാജ്യത്ത്​ ഇളവുകൾ പ്രഖ്യാപിച്ചത്​. ലോക്​ഡൗൺ കാലത്ത്​ തൊഴിലില്ലായ്​മയും പട്ടിണിയും വർധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

പുതിയ പശ്​ചാത്തലത്തിൽ ജോഹനാസ്​ബർഗിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ പുനഃസ്​ഥാപിക്കാനാണ്​ അധികൃതർ ആലോചിക്കുന്നത്​. ‘രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ കർശന ലോക്​ഡൗൺ പ​ുനഃസ്​ഥാപിക്കുമെന്ന്​’ ആരോഗ്യമന്ത്രി സ്വലിനി എംക്വീസ്​ പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsafricacoronaworldSouthafricacovid
News Summary - 'Frightening': S Africa sees biggest daily jump in COVID-19 cases
Next Story