ഇംറാന്‍റെ ഭാര്യ സുഹൃത്ത് രാജ്യം വിട്ടത് 67 ലക്ഷത്തിന്‍റെ ബാഗുമായെന്ന് പ്രതിപക്ഷം
text_fieldsപാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ ഭാര്യ സുഹൃത്ത് രാജ്യം വിട്ടത് 67 ലക്ഷത്തിന്‍റെ ബാഗുമായെന്ന് പ്രതിപക്ഷ ആരോപണം. അഴിമതി കേസിൽ അറസ്റ്റ് ഭയന്ന് ഇംറാന്‍റെ മൂന്നാം ഭാര്യ ബുഷ്റ ബീവിയുടെ സുഹൃത്തായ ഫറാ ഖാൻ ഞായറാഴ്ച ദുബൈയിലേക്ക് കടന്നിരുന്നു.
ഫറാ ഖാൻ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിന്‍റെ ചിത്രം കഴിഞ്ഞദിവസം ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ അവർക്കു സമീപത്തായി ഒരു ആഡംബര ബാഗുമുണ്ട്. എന്നാൽ, ഫോട്ടോ എപ്പോൾ എടുത്തതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ബാഗിന് 67 ലക്ഷം രൂപ വിലയുണ്ടെന്നാണ് പാകിസ്താൻ പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.
ബുഷ്റയുടെ സുഹൃത്ത് ഫറാ ഖാൻ 67 ലക്ഷം രൂപയുടെ ബാഗുമായി രാജ്യം വിട്ടെന്ന് പാകിസ്താൻ മുസ്ലിം ലീഗ് -എൻ നേതാവ് റൊമീന ഖുർഷിദ് ആലം ട്വീറ്റ് ചെയ്തു. പാകിസ്താനിൽ പുതിയ സർക്കാർ അധികാരമേറ്റാൽ ഫറാ ഖാൻ അറസ്റ്റിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അവരുടെ ഭർത്താവ് അഹ്‌സൻ ജമിൽ ഗുജ്ജാർ നേരത്തെ യു.എ.സിലേക്ക് പോയിരുന്നു.
കോഴ വാങ്ങി ഉദ്യോഗസ്ഥരെ അവരുടെ ഇഷ്ട പ്രകാരം സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമായി ഫറാ ഇടപെട്ടെന്നും ഇതിലൂടെ ആറ് ബില്ല്യൺ പാകിസ്താൻ രൂപയുടെ അഴിമതി നടത്തിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ഇംറാന്റെയും ഭാര്യയുടെയും നിർദേശപ്രകാരമാണ് ഫറ അഴിമതി നടത്തിയതെന്ന് പാകിസ്താൻ മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകളുമായ മറിയം നവാസ് ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

