
പാരീസിൽ അരങ്ങേറുന്ന പ്രതിഷേധം
പുതിയ നിയമ നിർമാണ നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം കത്തുന്നു; വംശീയതക്കെതിരാണ് മുന്നേറ്റമെന്ന് പ്രതിഷേധക്കാർ
text_fieldsപാരിസ്: പുതിയ സുരക്ഷാ നിയമം കൊണ്ടുവരാനുള്ള പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ നീക്കത്തിനെതിരെ ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധം കത്തുന്നു. അര ലക്ഷത്തോളം ആളുകൾ പങ്കെടുത്ത പ്രകടനമാണ് പാരിസിൽ മാത്രം നടന്നത്. കറുത്ത വർഗക്കാരനെ പൊലീസ് മർദിക്കുന്നതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് സമരം രൂക്ഷമായത്. കല്ലെറിയലും തീവെപ്പും പൊലീസിെൻറ ടിയർ ഗ്യാസ് പ്രയോഗവുമായി സമരം പാരിസ് ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം സമരക്കാർക്ക് നേരെ നിരവധി തവണ പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. ഒന്നര ലക്ഷത്തോളം ആളുകൾ ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ലക്ഷത്തോളം ആളുകൾ തെരുവിലെത്തുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സമരം കൂടുതൽ രൂക്ഷമാകുമെന്നതിെൻറ സൂചനയാണ് പ്രതിഷേധക്കാർ നൽകുന്നത്.
കറുത്ത വർഗക്കാരനെ പൊലീസ് മർദിക്കുന്ന ദൃശ്യം ലജ്ജാകരമാണെന്ന് പ്രസിഡൻറ് മാക്രോൺ പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, പൊലീസ് അടക്കമുള്ള സംവിധാനങ്ങളിൽ ഉറച്ചുപോയ കടുത്ത വംശീയത തുടച്ചു നീക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടതെന്നാണ് സമരക്കാർ പറയുന്നത്.
കറുത്ത വർഗക്കാർക്കെതിരെയും അറബ് വംശജർക്കെതിരെയും പൊലീസ് അടക്കമുള്ള സംവിധാനങ്ങളിൽ കടുത്ത വംശീയവിേവചനം നിലനിൽക്കുന്നതായാണ് പ്രതിഷേധക്കാർ ചൂണ്ടികാണിക്കുന്നത്. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് ഫ്രാൻസിലുണ്ടായിട്ടുള്ളത്. 'ഞങ്ങൾ ദീർഘകാലമായി ഇത്തരം വിവേചനങ്ങൾ നേരിടുകയാണ്. ഇപ്പോൾ ചൂണ്ടികാണിക്കാൻ കുറെ ആളുകൾ തെരുവിലെത്തിയിരിക്കുന്നു' - 35 കാരനായ മുഹമ്മദ് മാഗസ്സ പറയുന്നു.
മാക്രോണിെൻറ പുതിയ സുരക്ഷ നിയമം നടപ്പായാൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഫ്രാൻസിൽ ഇല്ലാതാകുമെന്നും സമരക്കാർ പറയുന്നു. മാക്രോണിെൻറ പൊലീസ് സ്റ്റേറ്റിനെതിരെ എന്ന പ്ലക്കാഡുകളുമായാണ് തെരുവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
