Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോംബ് ഭീഷണി; പാരിസിലെ ഈഫൽ ടവറിൽനിന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു
text_fieldsbookmark_border
പാരിസ്: ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ടവറിന്‍റെ മൂന്നു നിലകളിലും സമീപത്തെ കോപ്ലക്സിലും ഉണ്ടായിരുന്ന ആളുകളെയാണ് ഒഴിപ്പിച്ചത്.
ഫ്രഞ്ച് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നുനിലകളിലെയും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തെയും ആളുകളെ ഒഴിപ്പിച്ചത്. സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും എന്നാൽ അപൂർവമാണെന്നും അധികൃതർ പറഞ്ഞു.
ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവർ കാണാനായി വർഷവും 50 ലക്ഷം പേരാണ് എത്തുന്നത്. കഴിഞ്ഞവർഷം 62 ലക്ഷം പേർ വന്നിരുന്നു. 1889ലാണ് ടവറിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

