Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pegasus Attack
cancel
Homechevron_rightNewschevron_rightWorldchevron_rightപെഗസസ്​ സൈബർ ആക്രമണം...

പെഗസസ്​ സൈബർ ആക്രമണം സ്​ഥിരീകരിച്ച്​ ഫ്രഞ്ച്​ സർക്കാർ ഏജൻസി

text_fields
bookmark_border

ന്യൂഡൽഹി: പെഗസസ്​ സൈബർ ആക്രമണം ആദ്യമായി സ്​ഥിരീകരിച്ച്​ ഒരു സർക്കാർ ഏജൻസി. ഫ്രാൻസ്​ ദേശീയ സൈബർ സുരക്ഷ ഏജൻസിയായ എ.എൻ.എസ്​.എസ്​.ഐയാണ്​ രാജ്യത്തെ രണ്ടു മാധ്യമപ്രവർത്തകരുടെ ഫോണിൽ ചാര സോഫ്​റ്റ്​വെയർ കണ്ടെത്തിയതായി സ്​ഥിരീകരിച്ചത്​. രാജ്യത്തെ ഓൺലൈൻ അന്വേഷണാത്മക ജേണൽ മീഡിയപാർട്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

'എ.എൻ.എസ്​.എസ്​.ഐ നടത്തിയ പഠനത്തിൽ ആംനസ്റ്റി ഇന്‍റർനാഷനൽ സുരക്ഷ ലാബ്​ നടത്തിയ കണ്ടെത്തലുകൾ സ്​ഥിരീകരിച്ചു' -മീഡിയപാർട്ട്​ റിപ്പോർട്ട്​ ചെയ്​തു.

പെഗസസ്​ ചാര സോഫ്​റ്റ്​വെയർ സംബന്ധിച്ച റിപ്പോർട്ട്​ പ്രസിദ്ധീകരിച്ച 17 മാധ്യമങ്ങളിൽ മീഡിയപാർട്ടും ഉൾപ്പെടും. ആഗോളതലത്തിൽ ജനപ്രതിനിധികൾ, രാഷ്​ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്​ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ​മൊബൈൽ ഫോണുകൾ പെഗസസ്​ ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ ചോർത്തിയെന്നാണ്​ കണ്ടെത്തലുകൾ.

ഇന്ത്യയിൽ 'ദ വയർ' ഒാൺലൈന്‍ പോർട്ടലാണ്​ അന്വേഷണത്തിൽ പ​ങ്കെടുത്ത മാധ്യമം. രാജ്യത്ത്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, സുപ്രീംകോടതി ജഡ്​ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ, ആക്​ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പാർലമെന്‍റിലെ ഇരുസഭകളുടെ അകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്​. പാർലമെന്‍റ്​ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായ രീതിയിലാണ്​ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്​.

ഫ്രഞ്ച്​ സർക്കാർ ഏജൻസി ചാര സോഫ്​റ്റ്​വെയറിനെക്കുറിച്ച്​ സ്​ഥിരീകരിച്ചെങ്കിൽ, ഇന്ത്യൻ സർക്കാർ ഇക്കാര്യം തള്ളികളയുകയായിരുന്നു. വിഷയത്തിൽ അന്വേഷണം ന​ടത്തേണ്ടെന്ന നിലപാടിലാണ്​ കേന്ദ്രം. സർക്കാർ ഭരണസംവിധാനങ്ങൾക്ക്​ മാത്രമാണ്​ പെഗസസ്​ സേവനം ലഭ്യമാകൂ. അതിനാൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാകുമെന്നതിനാലാണ്​ ഈ പിന്മാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasuspegasus phone tappingANSSIFrance national cyber-security agency
News Summary - French Agency Confirms Pegasus Hack, First Government Agency To Do So
Next Story