ഫ്രാൻസ് കോവിഡ് അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലെന്ന് ആരോഗ്യമന്ത്രി
text_fieldsപാരീസ്: ഫ്രാൻസ് കോവിഡ് അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന് ആരോഗ്യമന്ത്രി ഒലിവർ വെറൻ. ടി.എഫ് 1 ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അയൽരാജ്യങ്ങളെ പോലെ തന്നെ ഫ്രാൻസും കോവിഡ് അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിൽ നിന്ന് ലോകരാജ്യങ്ങൾ കരകയറുന്നുവെന്ന വാർത്തകൾക്കിടെയാണ് ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫ്രാൻസിൽ 11,883 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ പുതിയ ചില നിയന്ത്രണങ്ങൾ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ രാജ്യത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
65 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മാത്രമാവും റസ്റ്ററന്‍റുകളിലും സാംസ്കാരിക പരിപാടികളിലും ഇന്‍റർസിറ്റി ട്രെയിനുകളിലും പ്രവേശനമുണ്ടാവുക. വാക്സിൻ സ്വീകരിക്കാത്തവർ ഇതിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

