Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ നാലാം തരംഗത്തിൽ വിറച്ച്​ ഫ്രാൻസ്​; വിവാദ വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം പ്രാബല്യത്തിൽ
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ നാലാം...

കോവിഡ്​ നാലാം തരംഗത്തിൽ വിറച്ച്​ ഫ്രാൻസ്​; വിവാദ വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം പ്രാബല്യത്തിൽ

text_fields
bookmark_border

പാരിസ്​: ​ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ വീണ്ടും വിറപ്പിച്ച്​ നാലാം തരംഗം. ​്ഫ്രാൻസിൽ വീണ്ടും കോവിഡ്​ വ്യാപനം ശക്​തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി.

50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ 'ആരോഗ്യ പാസ്​' ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയും അതില്ലാതെ നടക്കില്ല.

കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്​പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന 'ആരോഗ്യപാസ്​'. അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.

രോഗ പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്ന്​ കണ്ടാണ്​ നടപടിയെന്ന്​ അധികൃതർ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്​.

ഫ്രാൻസ്​ കോവിഡ്​ നാലാം തരംഗത്തിനു മധ്യേയാണെന്ന്​ ഫ്രഞ്ച്​ പ്രധാനമന്ത്രി ഴാങ്​ കാസ്​റ്റെക്​സ്​ പറഞ്ഞു. ഡെൽറ്റ വകഭേദമാണ്​ രാജ്യത്ത്​ കുടുതൽ അപകടം വിതക്കുന്നത്​. സർക്കാർ ആരോഗ്യ പാസ്​ ശക്​തമാക്കിയതോടെ ലൂവ്​റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കണം. ചില സിനിമ തിയറ്ററുകളും നിയമം കർശനമാക്കിയിട്ടുണ്ട്​. രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​.

നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ്​ വാക്​സിൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്​ കാണിക്കാത്തവരെ താക്കീത്​ ചെയ്​തുവിടും. അതുകഴിഞ്ഞ ശേഷം വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ 1,500 യൂറോ പിഴ ചുമത്തും. 12-17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്​ നിർബന്ധമാക്കിയിട്ടില്ല.

അതിനിടെ, വാക്​സിൻ നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച്​ രാജ്യത്ത്​ കടുത്ത പ്രതിഷേധവും തുടരുകയാണ്​. പ്രസിഡന്‍റ്​ മാക്രോൺ ഏകാധിപത്യം നടപ്പാക്കുകയാണെന്ന്​ ആരോപിച്ച്​ ഇവർ ​കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. പൊതു ഇടങ്ങളിൽ ആരോഗ്യ പാസ്​ നിർബന്ധമാക്കുന്നതിനെതിരെ ഭരണകക്ഷിക്കിടയിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്​. വ്യക്​തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന്​ ഇടതുപക്ഷ പാർട്ടികൾ ഇതിനെ വിമർ​ശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceFourth WaveCovid Passport
News Summary - Fourth Wave Hits France, Here's How It's Reacting
Next Story