Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
വാഷിങ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ട്രെയിനിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഫോറസ്റ്റ് പാർക്ക് ട്രെയിൻ സ്റ്റേഷനിലായിരുന്നു സംഭവം. വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ആക്രമണം നടത്തിയയാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളിൽനിന്ന് തോക്ക് കണ്ടെടുത്തു.
ആളുകളേക്കാൾ കൂടുതൽ തോക്കുകൾ ഉള്ള രാജ്യമായ അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾ സാധാരണമാണ്. ഈ വർഷം കുറഞ്ഞത് 378ഓളം കൂട്ട വെടിവെപ്പ് നടന്നിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർക്കൈവ്സ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

