Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലിഫോർണിയയിൽ...

കാലിഫോർണിയയിൽ വെടിവെപ്പിൽ നാല്​​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
കാലിഫോർണിയയിൽ വെടിവെപ്പിൽ നാല്​​ പേർ കൊല്ലപ്പെട്ടു
cancel

കാലിഫോർണിയ: കാലിഫോർണിയയിലെ ബിസിനസ്​ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ കുട്ടിയുൾപ്പടെ നാല്​ പേർ കൊല്ലപ്പെട്ടു. ഓറഞ്ച്​ നഗരത്തിലാണ്​ വെടിവെപ്പുണ്ടായത്​. വെടിവെപ്പ്​ നടത്തിയാൾക്കും മറ്റൊരാൾക്കും പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ടെന്ന്​ പൊലീസ്​ ലെഫ്​റ്റനന്‍റ്​ ജെന്നിഫർ അമാത്​ അറിയിച്ചു. ബുധനാഴ്ച വൈകീട്ട്​ 5.30ഓടെയായിരുന്നു ആക്രമണം. വെടിവെപ്പ്​ നടത്തിയത്​ ആരാണെന്നത്​ സംബന്ധിച്ച്​ കൂടുതൽ വ്യക്​തത വന്നിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

ലോസ്​ എയ്​ഞ്ചലസിൽ നിന്നും 30 മൈൽ അകലെ 14 ലക്ഷത്തോളം ജനം വസിക്കുന്ന നഗരമാണ്​ ഓറഞ്ച്​. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഗവർണർ ഗാവിൻ ന്യൂസം ആക്രമണം ഹൃദയഭേദകമാണെന്നും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shooting
News Summary - Four people, including child, killed in Orange, California, shooting
Next Story