Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗദിയിൽ...

സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം ഈദ് അവധി

text_fields
bookmark_border
സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം ഈദ് അവധി
cancel

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലക്കും സന്നദ്ധസേവന സ്ഥാപനങ്ങൾക്കും നാലുദിവസം ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വക്താവ് മുഹമ്മദ് അൽ റിസ്കിയാണ് ഇക്കാര്യം അറിയിച്ചത്.

മാർച്ച് 18 (റമദാൻ 29) പ്രവൃത്തിസമയം അവസാനിക്കുന്നത് മുതൽ ഔദ്യോഗിക അവധി ആരംഭിക്കും. അംഗീകൃത നിയന്ത്രണങ്ങളും നിയമാവലിയും അനുസരിച്ചാണ് അവധി നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നിയമത്തിലെ നിർവഹണ ചട്ടങ്ങൾ സംബന്ധിച്ച ആർട്ടിക്കിൾ 24-ലെ രണ്ടാം ഖണ്ഡികയിലുള്ള വ്യവസ്ഥകൾ എല്ലാ തൊഴിലുടമകളും കർശനമായി പാലിക്കണമെന്ന് മുഹമ്മദ് അൽ റിസ്കി ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവധി അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയത്തി​ന്‍റെ ഈ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsWorld NewsHolidaySaudi NewsEid day
News Summary - Four-day Eid holiday for private sector in Saudi Arabia
Next Story