Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ നിന്നുള്ള...

അഫ്​ഗാനിൽ നിന്നുള്ള പിന്മാറ്റം അബദ്ധം; സ്​ത്രീകളും പെൺകുട്ടികളും യാതനകൾ സഹിക്കേണ്ടി വരുമെന്ന്​ ബുഷ്​

text_fields
bookmark_border
George W. Bush
cancel

ബെർലിൻ: അഫ്​ഗാനിസ്​താനിൽ നിന്ന്​ നാറ്റോ സേനയെ പിൻവലിക്കാനുള്ള നീക്കത്തെ എതിർത്ത്​ യു.എസ്​ മുൻ പ്രസിഡൻറ്​ ജോർജ്​ ഡബ്ല്യു. ബുഷ്​. ''അഫ്​ഗാൻ ജനതയെ ഒന്നടങ്കം താലിബാൻ കൂട്ടക്കൊല ചെയ്യും. ആ രാജ്യത്തെ സ്​ത്രീകളും പെൺകുട്ടികളും കൊടും യാതനകൾ സഹിക്കേണ്ടി വരും. വലിയൊരു അബദ്ധമാണ്​ കാണിച്ചിരിക്കുന്നത്​. ഓർക്കു​േമ്പാൾ ഹൃദയം നുറുങ്ങുന്നു''-ബുഷ്​ ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സെപ്​റ്റംബർ ആക്രമണത്തിന്​ ശേഷം ഉസാമ ബിൻലാദനെ പിടികൂടാനും ഭീകരവിരുദ്ധ വേട്ടക്കുമായി 2001ലാണ്​ ജോർജ്​ ബുഷ്​ യു.എസ് സേനയെ അഫ്​ഗാനിസ്​താനിലേക്ക്​ അയച്ചത്​. വർഷങ്ങൾക്ക്​ ശേഷം, താലിബാനടക്കമുള്ളവരുമായി കരാറുണ്ടാക്കിയാണ്​ വിദേശ സൈന്യം അഫ്​ഗാൻ വിട്ടത്​. നാറ്റോ സൈന്യം പിൻമാറിയതോടെ അഫ്​ഗാൻ സർക്കാറിന്‍റെ സ്വാധീന മേഖലകൾ ചുരുങ്ങി വരികയാണ്​. താലിബാൻ സ്വാധീന മേഖലകൾ വ്യാപിപ്പിക്കുന്നുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthan
News Summary - former us president bush commentes about afgan
Next Story