മില്യൺ കണക്കിന് ഡോളറും യൂറോയുമായി കടക്കാനൊരുങ്ങി യുക്രെയ്ൻ മുൻ എം.പിയുടെ ഭാര്യ
text_fieldsയുക്രേനിയൻ മുൻ പാർലമെന്റ് അംഗം കൊട്‌വിറ്റ്‌സ്കിയുടെ ഭാര്യ 28 മില്യൺ ഡോളറും 1.3 മില്യൺ യൂറോയും സ്യൂട്ട്‌കേസുകളിൽ ആക്കി രാജ്യം വിടാൻ ശ്രമിച്ചതായി റിപ്പോർട്ട്.
യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ട് സകർപാട്ടിയ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനാണ് അവർ ശ്രമിച്ചത്. എന്നിരുന്നാലും, ഹംഗേറിയൻ അതിർത്തി സേന അതിർത്തിയിൽ പണവുമായി അവരെ പിടികൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്. അന്നുമുതൽ രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്തുകയാണ് റഷ്യ. യു. എൻ കണക്കനുസരിച്ച്, യുദ്ധത്തിന്റെ ഫലമായി, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ, ഹംഗറി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ആളുകൾ പലായനം തുടരുകയാണ്.
കുട്ടികളുൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരാണ് യുക്രെയ്നിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. അതിനിടെ, ഇതുവരെ 14,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനായി കടുത്ത ഉപരോധങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതൊന്നും ഫലം കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

