മുൻ ചിലിയൻ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചു
text_fieldsസാൻ്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര (74) ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.
2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്‍റായിരുന്നു സെബാസ്റ്റ്യന്‍ പിനേര. ബിസിനസുകാരൻ കൂടിയായ പിനേര, ചിലിയുടെ സാമ്പത്തിക മേഖലയിൽ നിർണായകമായ മാറ്റങ്ങൾ നടപ്പാക്കിയ ഭരണാധികാരിയാണ്.
ലാഗോ റാങ്കോ എന്ന മേഖലയിലാണ് പിനേര സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇവിടെ കനത്ത മഴയുടെയും കാറ്റിന്‍റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമാണ് അപകടം നടന്ന ലാഗോ റാങ്കോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

