Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്റെ സ​ഹോ​ദ​രി​മാ​ർ​ക്ക് ജയിൽ മോ​ച​നം

text_fields
bookmark_border
Imran Khan
cancel
camera_alt

ഇമ്രാൻ ഖാൻ

ലാ​ഹോ​ർ: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്റെ സ​ഹോ​ദ​രി​മാ​ർ​ക്ക് 53 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേ​ഷം മോ​ച​നം. ​ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പൊ​തു​സ​മാ​ധാ​ന നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ഡോ. ​ഉ​സ്മ ഖാ​നം, നൗ​റീ​ൻ നി​യാ​സി എ​ന്നി​വ​രെ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​വ​ർ​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു സ​ഹോ​ദ​രി അ​ലീ​മ ഖാ​ന​വും, നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഇം​റാ​ന്റെ ഭാ​ര്യ ബു​ഷ്റ ബി​ബി​യും ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു പൊ​തു സ​മാ​ധാ​നം ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഇം​റാ​ന്റെ മൂ​ന്ന് സ​ഹോ​ദ​രി​മാ​രെ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇം​റാ​ന്റെ മോ​ച​ന​ത്തി​നാ​യു​ള്ള രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ഹോ​ദ​രി​മാ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റും വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

അ​തി​നി​ടെ, പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് (പി.​ടി.​ഐ) പാ​ർ​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ ബു​ധ​നാ​ഴ്ച ഇം​റാ​നു​മാ​യി ജ​യി​ലി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ഇം​റാ​ന്റെ ആ​രോ​ഗ്യ നി​ല ദു​സ്സ​ഹ​മാ​ണെ​ന്നും, ര​ക്ത​സ​മ്മ​ർ​ദം അ​പ​ക​ര​മാ​യ വി​ധം ഉ​യ​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്‍ലാ​മാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം 74കാ​ര​നാ​യ ഇം​റാ​നെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Pakistan PM Imran Khan's sisters released from jail
Next Story