ഇറാൻെറ ആദ്യപ്രസിഡൻറ് അബുൽഹസൻ ബനിസദ്ർ അന്തരിച്ചു
text_fieldsതെഹ്റാൻ: ഇറാെൻറ ആദ്യ പ്രസിഡൻറ് അബുൽഹസൻ ബനിസദ്ർ(88) അന്തരിച്ചു. പാരീ സിലായിരുന്നു അന്ത്യം. ഇറാനിൽ നിന്ന് പലായനം ചെയ്ത ശേഷം വർഷങ്ങളായി ഫ്രാൻസിലായിരുന്നു ഇദ്ദേഹം. ദീർഘകാലമായി രോഗബാധിതനായിരുന്നു.
പടിഞ്ഞാറൻ ഇറാനിലെ ഹമദാൻ പ്രവിശ്യയിൽ 1993ലാണ് ബനിസദ്ർ ജനിച്ചത്. ഇറാൻ പരമോന്നത നേതാവായിരുന്ന റൂഹുല്ല ഖുമൈനിയുടെ സുഹൃത്തായിരുന്നു ഇദ്ദേഹത്തിെൻറ പിതാവ്. യൂറോപ്പിലായിരുന്നു ബനിസദ്റിെൻറ വിദ്യാഭ്യാസം. ഇസ്ലാമിക വിപ്ലവത്തിനു ശേഷം 1980ൽ ഇറാെൻറ ആദ്യ പ്രസിഡൻറായി ബനിസദ്റിനെ തെരഞ്ഞെടുത്തു.
തെഹ്റാനിൽ യു.എസ് എംബസി സ്ഥാപിച്ചതും ഇറാൻ-ഇറാഖ് യുദ്ധവും അദ്ദേഹത്തിന് വെല്ലുവിളിയായി. അതിനു ശേഷം ഖുമൈനി അടക്കമുള്ള നേതാക്കളുമായി തെറ്റിപ്പിരിഞ്ഞു.1981ൽ ഖുമൈനിയുടെ പിന്തുണയോടെ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്തു. പൊലീസ് പിടികൂടുമെന്നായപ്പോൾ ഫ്രാൻസിലേക്ക് കടന്ന ബനിസദ്ർ മരണം വരെ അവിടെയാണ് ജീവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

