Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെയ്തി പ്രസിഡന്‍റി​ന്‍റെ വധം: മുൻ സെനറ്റർ അറസ്റ്റിൽ

text_fields
bookmark_border
ഹെയ്തി പ്രസിഡന്‍റി​ന്‍റെ വധം: മുൻ സെനറ്റർ അറസ്റ്റിൽ
cancel

പോർടോപ്രിൻസ്: ഹെയ്തി പ്രസിഡന്‍റായിരുന്ന ജൊവിനെൽ മൊയ്സിയുടെ കൊലപാതകത്തിൽ മുൻ സെനറ്റർ ജോൺ ജോയൽ ജോസഫിനെ ജമൈക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് ജമൈക്കൻ അധികൃതർ റോയിട്ടേഴ്സ് വാർത്ത ഏജൻസിയോടു പറഞ്ഞു.

ജമൈക്കയിൽവെച്ചാണോ അറസ്റ്റെന്ന് വ്യക്തമല്ല. യു.എസ് ഫെഡറൽ ബ്യൂറോയും കൊലപാതകത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ജോസഫിനൊപ്പം മറ്റുചിലരെയും ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ജമൈക്കൻ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൊയ്സിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ കൊളംബിയൻ സൈനികനായിരുന്ന മരിയോ അന്‍റോണിയോ പലാഷ്യസിനെ ജമൈക്കൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പലാഷ്യസിനെ പിന്നീട് യു.എസിലേക്ക് നാടുകടത്തി. കഴിഞ്ഞ ജൂലൈ ഏഴിനാണ് മൊയ്സി സ്വന്തം വസതിയിൽ വെടിയേറ്റു മരിച്ചത്.

ആക്രമണത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 18 മുൻ കൊളംബിയൻ സൈനികരടക്കം 40ലേറെ പേ​രെ അറസ്റ്റ് ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Haiti Senator, Suspect in President's Murder, Arrested In Jamaica
Next Story