Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജർമനിയെ ഞെട്ടിച്ച് ചാരവൃത്തി; മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ

text_fields
bookmark_border
ജർമനിയെ ഞെട്ടിച്ച് ചാരവൃത്തി; മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ
cancel

ബർലിൻ: ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ത്തി​ൽ ജ​ർ​മ​നി​യു​ടെ മു​ൻ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ മേ​ധാ​വി​യെ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സ​ർ​വി​സാ​യ ബി.​എ​ൻ.​ഡി​യു​ടെ മു​ൻ പ്ര​സി​ഡ​ന്റാ​യ ഓ​ഗ​സ്റ്റ് ഹാ​നി​ങ് (80) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രഹസ്യ രേഖകൾ വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി വിശകലനം തയാറാക്കി നൽകിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂട്ടർമാർ ചുമത്തിയിരിക്കുന്നത്.

1998 ഡി​സം​ബ​ർ മു​ത​ൽ 2005 ന​വം​ബ​ർ വ​രെ ജർമനിയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ ബി.എൻ.ഡിയുടെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു ഹാ​നി​ങ്. ഇത്തരത്തിൽ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥ​ന്റെ അറസ്റ്റ് സഖ്യരാജ്യങ്ങളുമായുള്ള ജർമനിയുടെ രഹസ്യാന്വേഷണ ബന്ധത്തെ സാരമായി ബാധിക്കുമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യദ്രോഹപരമായ ചാരവൃത്തി, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഹാനിങ്ങിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പ്രോസിക്യൂട്ടർ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.

2005ൽ ബി.എൻ.ഡി മേധാവി സ്ഥാനത്തുനിന്നും വിരമിച്ചതിന് ശേഷം, അഞ്ച് വർഷത്തിന് ശേഷം മൻഫ്രെഡ് ഡി എന്ന മുൻ ഓഫീസ്‌ മാനേജരുമായി ചേർന്ന് ഹാനിങ് രഹസ്യ വിവരങ്ങൾ കൈമാറാൻ ധാരണയിലെത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ കണ്ടെത്തി. മൻഫ്രെഡ് ഡി.യും ചൊവ്വാഴ്ച അറസ്റ്റിലായിട്ടുണ്ട്. ഫെഡറൽ കോടതിയിൽ ഹാജരാക്കുന്ന ഇരുവരും വർഷങ്ങളോളം ബി.എൻ.ഡിയുടെയും ചാൻസലറിയുടെയും അതീവ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം.

ഇറാനിലെ ആണവ പദ്ധതി, റഷ്യൻ സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് സഖ്യരാജ്യങ്ങളുടെ രഹസ്യ രേഖകളും ചോർത്തപ്പെട്ടവയിൽ ഉൾപ്പെടുന്നു. അസർബയ്ജാനുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആഭ്യന്തര സുരക്ഷയിൽ യാതൊരു വിട്ടവീഴ്ചയുമില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും ബി.എൻ.ഡി പ്രസിഡന്റ് മാർട്ടിൻ ജേഗർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former German spy chief arrested for attempted treason, obtaining state secrets
Next Story