Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎപ്സ്റ്റീൻ ഫയൽ വിവാദം:...

എപ്സ്റ്റീൻ ഫയൽ വിവാദം: മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ അറസ്റ്റിൽ

text_fields
bookmark_border
എപ്സ്റ്റീൻ ഫയൽ വിവാദം: മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ അറസ്റ്റിൽ
cancel

ലണ്ടൻ: ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ബ്രീട്ടീഷ് രാജ കുടുംബാംഗം ആൻഡ്രൂ മൗണ്ട് ബാറ്റൻ വിൻഡ്സറിനെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് മൂന്നാമന്‍റെ സഹോദരനും മുൻ രാജകുമാരനും ആണ് ഇയാൾ. 2010ൽ അറസ്റ്റ് ചെയ്യപ്പെട്ട എപ്സ്റ്റീന് ഔദ്യോഗിക വ്യാപാര റിപ്പോർട്ടുകൾ കൈമാറിയെന്ന കുറ്റത്തിനാണ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എപ്സ്റ്റീൻ ഫയലിൽ ലൈംഗികാരോപണ കുറ്റങ്ങൾ ഉണ്ടെങ്കിലും പബ്ലിക് ഓഫിസ് ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് നിലവിലെ അറസ്റ്റ്.

ആൻഡ്രൂ നിയമത്തിന് അതീതനല്ലെന്നാണ് അറസ്റ്റിൽ ബ്രീട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്‍റെ പ്രതികരണം. പ്രിന്‍സ് പദവി നഷ്ടപ്പെട്ട മൗണ്ട് ബാറ്റൺ യു.കെയിൽ നിന്ന് നോർഫോക്കിലെ സാൻഡ്രിങാം എസ്റ്റേറ്റിലേക്ക് താമസം മാറിയതിന് ശേഷമാണ് അറസ്റ്റ്. 20 വർഷമായി വിൻഡ്സർ എസ്റ്റേറ്റിലെ റോയൽ ലോഡ്ജിൽ താമസിച്ചു വരികയായിരുന്ന ആൻഡ്രൂ എപ്സ്റ്റീൻ ഫയൽ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് താമസം മാറുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ എപ്സ്റ്റീൻ ഫയലിൽ നിന്നുള്ള ഇമെയിലുകൾ ആൻഡ്രൂ സിംഗപ്പൂർ, ഹോങ്കോംഗ്, വിയറ്റ്നാം എന്നിവിടങ്ങൾ സന്ദർശിച്ചതിന്‍റെ റിപ്പോർട്ടുകളും നിക്ഷേപ അവസരങ്ങളുടെ രഹസ്യ വിവരങ്ങൾ കൈമാറിയതിന്‍റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഒപ്പം എപ്സ്റ്റീന്റെ ന്യൂയോർക്ക് സിറ്റിയിലെ കൊട്ടാരത്തിൽ അജ്ഞാതരായ സ്ത്രീകളുമായി ആൻഡ്രൂ ഇടപഴകുന്നതിന്‍റെ നിരവധി ഫോട്ടോകൾ പുറത്തു വിട്ടു.

കഴിഞ്ഞ ഏപ്രിലിൽ ആത്മഹത്യ ചെയ്ത എപ്സ്റ്റീന്റെ ഇരകളിൽ ഒരാളായ വിർജീനിയ ഗിയുഫ്രെ, എപ്സ്റ്റീൻ തന്നെ കടത്തിക്കൊണ്ടുപോയതിന് ശേഷം ആൻഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുത്തി എന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ആൻഡ്രൂ എപ്സ്റ്റീൻ വിവാദത്തിൽ ഇടം പിടിക്കുന്നത്. എപ്സ്റ്റീന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്വെൽ അയച്ച ഇമെയിലിൽ ആൻഡ്രൂ ഗിയുഫ്രെയെ കൈകൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ ഉൾപ്പെട്ടിരുന്നു.

ആൻഡ്രൂവിനെ കാണാൻ 26 വയസ്സുള്ള ഒരു റഷ്യൻ സ്ത്രീയെ എപ്സ്റ്റീൻ ഏർപ്പാടാക്കിയിരുന്നതായും ഫയലുകൾ വെളിപ്പെടുത്തുന്നു. എപ്സ്റ്റീന്റെ വീട്ടുതടങ്കൽ അവസാനിച്ച് ഒരു മാസത്തിന് ശേഷം ആൻഡ്രൂ എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചതായി രേഖകളിൽ പറയുന്നുണ്ട്. ആരോപണങ്ങളെയും തെളിവുകളയും ആൻഡ്രൂ തള്ളിക്കളഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Epstein files
News Summary - Former British Prince Andrew arrested
Next Story