അഫ്ഗാൻ മുൻ വനിത നിയമസഭാംഗവും അംഗരക്ഷകനും വെടിയേറ്റു മരിച്ചു
text_fieldsകാബൂൾ: അഫ്ഗാൻ മുൻ വനിത നിയമസഭാംഗം മുർസൽ നബിസാദയും അംഗരക്ഷകനും സ്വവസതിയിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ച മൂന്നു മണിയോടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽവെച്ചാണ് വെടിയേറ്റത്. ഓഫിസായി ഉപയോഗിച്ചിരുന്ന മുറിയാണിത്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പ്രാദേശിക പൊലീസ് മേധാവി മോൾവി ഹമീദുല്ല ഖാലിദ് പറഞ്ഞു. സഹോദരനും മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റു. അതേസമയം, മറ്റൊരു അംഗരക്ഷകൻ പണവും ആഭരണവുമായി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
2021 ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ താമസിച്ച ചുരുക്കം ചില വനിത പാർലമെന്റ് അംഗങ്ങളിൽ ഒരാളാണിവർ. 2019ൽ കാബൂളിൽനിന്നാണ് നബിസാദ തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

