മാസ്‌ക് ധരിക്കാത്തവർ 50 പുഷ് അപ് എടുക്കണം; ശരിയായി ധരിക്കാത്തവർ 15ഉം- ഇന്തോനീഷ്യയിൽ വ്യത്യസ്ത ശിക്ഷ
text_fieldsബാലി: മാസ്‌ക് ധരിക്കാതിരുന്ന വിദേശികള്‍ക്ക് ഇന്തോനീഷ്യയിൽ വ്യത്യസ്ത ശിക്ഷ. മാസ്‌ക് ധരിക്കാതെ ബാലിയിലെ റിസോർട്ടിലെത്തിയ വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചിരുന്നു.
പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്ന ഇന്തോനീഷ്യയിൽ അത് ലംഘിച്ചവരാണ് ശിക്ഷക്ക് വിധേയരായത്. ബാലിയിലെ ഒരു റിസോർട്ടിൽ അടുത്തിടെ മാസ്‌ക് ധരിക്കാത്ത നൂറിലേറെ വിദേശികളെയാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്. 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കി. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേർക്കാണ് ശിക്ഷയായി പുഷ് അപ് നൽകിയത്. മാസ്‌ക് ധരിക്കാത്തവരെ കൊണ്ട് 50 പുഷ് അപ്പും മാസ്‌ക് ശരിയായി ധരിക്കാത്തവരെ കൊണ്ട് 15 എണ്ണവുമാണ് എടുപ്പിച്ചത്. ടീഷർട്ടും ഷോർട്സും ധരിച്ച് പൊരിവെയിലിൽ ഇവരിൽ പലരും പുഷ് അപ് എടുക്കുന്ന ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തായത്.
രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കിൽ അവരെ പുറത്താക്കുമെന്ന് ഇന്തോനീഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ കുറ്റത്തിന് ആരെയും നാടുകടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

