Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉയിഗൂർ മുസ്​ലിങ്ങളെ...

ഉയിഗൂർ മുസ്​ലിങ്ങളെ നിർബന്ധിപ്പിച്ച്​ പണിയെടുപ്പിക്കുന്നു; ചൈനീസ്​ ഉൽപ്പന്നങ്ങൾക്ക്​ നിരോധ​നമേർപ്പെടുത്തി അമേരിക്ക

text_fields
bookmark_border
ഉയിഗൂർ മുസ്​ലിങ്ങളെ നിർബന്ധിപ്പിച്ച്​ പണിയെടുപ്പിക്കുന്നു; ചൈനീസ്​ ഉൽപ്പന്നങ്ങൾക്ക്​ നിരോധ​നമേർപ്പെടുത്തി അമേരിക്ക
cancel

വാഷിങ്​ടൺ: ചൈനീസ്​ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്​ അ​േമരിക്ക. കമ്പ്യൂട്ടർ ഭാഗങ്ങൾ, കോട്ടൺ, വസ്​ത്രങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയവക്കാണ്​ നിരോധനം. മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ ഷിൻജിയാങ്​ ​പ്രവിശ്യയിലെ നിർബന്ധിത ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെക്കൊണ്ടാണ്​ ഇവ ഉൽപ്പാദിപ്പിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ യു.എസി​െൻറ നടപടി.

കോവിഡ്​ 19 വ്യാപനത്തോടെ യു.എസ്​ -ചൈന ബന്ധം വഷളായിരുന്നു. ലോകത്തിൽ കോവിഡ്​ പടർന്നുപിടിക്കാൻ കാരണം ചൈനയാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു. ഷിൻജിയാങ്​ ​പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനം, ഹോ​ങ്കോങ്ങി​െൻറ സ്വയം ഭരണം, തിബറ്റ്,​ സാ​ങ്കേതികവിദ്യ മോഷണം തുടങ്ങിയ ആരോപണ​ങ്ങളോടെ ബന്ധം കൂടുതൽ വഷളായി.

ഷിൻജിയാങ്​ ഉയിഗൂർ പ്രദേശത്ത്​ ചൈനീസ്​ സർക്കാർ കമ്പനികളും സംഘടനകളും തൊഴിലാളികളെ നിർബന്ധിച്ച്​ പണിയെടുപ്പിച്ചാണ്​ ഈ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെന്നും ചൈനീസ്​ സർക്കാർ ഈ വിഭാഗ​ങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ഉൽപ്പന്നങ്ങൾക്ക്​ നിരോധനമേർപ്പെടുത്തിയ ശേഷം ഡിപ്പാർട്ട്​മെൻറ്​ ​ഓഫ്​ ഹോംലാൻഡ്​ സെക്യൂരിറ്റി വ്യക്തമാക്കി.

ചൈനീസ്​ സർക്കാർ ഷിൻജിയാങ്​ മേഖലയിലെ ഉയിഗൂർ മുസ്​ലിം വിഭാഗത്തെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച്​ 28 ചൈനീസ്​ സംഘടനകളെയും കമ്പനികളെയും ​അമേരിക്ക നേരത്തേ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US BanChinese ProductsUS china
News Summary - forced labour US bans import of five Chinese goods
Next Story