Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രുചികരമായ കറുത്ത അരയന്ന മാംസം കഴിക്കൂ...; ഭക്ഷ്യക്ഷാമത്തിനിടയിൽ ജനങ്ങളോട്​ ഉത്തരകൊറിയ
cancel
Homechevron_rightNewschevron_rightWorldchevron_rightരുചികരമായ 'കറുത്ത...

രുചികരമായ 'കറുത്ത അരയന്ന മാംസം' കഴിക്കൂ...; ഭക്ഷ്യക്ഷാമത്തിനിടയിൽ ജനങ്ങളോട്​ ഉത്തരകൊറിയ

text_fields
bookmark_border

ഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്​. ക്ഷാമം നേരിടാനായി 2025 വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്തെ ജനങ്ങളോട്​ ഉത്തരവിട്ടുകഴിഞ്ഞു. കോവിഡ്​ മഹമാരിക്ക്​ പിന്നാലെ, രാജ്യാതിർത്തികൾ അടച്ചതാണ് ​ഉത്തര കൊറിയ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക്​ കാരണം. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി അവർ ആശ്രയിച്ചുവന്നിരുന്നത്​ ചൈനയെ ആയിരുന്നു.

ഭക്ഷ്യപ്രതിസന്ധികൾക്കിടയിൽ രാജ്യത്ത്​ കറുത്ത അരയന്ന മാംസത്തി​െൻറ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും ​പ്രോത്സാഹിപ്പിച്ചിരിക്കുകയാണ്​ ഉത്തരകൊറിയ. സർക്കാരിന്​ കീഴിലുള്ള മാധ്യമമാണ് പ്രോട്ടീൻ അടങ്ങിയതിനാൽ മികച്ച ഭക്ഷണമെന്ന നിലയിൽ കറുത്ത​ അരയന്ന മാംസം കഴിക്കാൻ ജനങ്ങളോട്​ നിർദേശിച്ചിരിക്കുന്നത്​​. 'കറുത്ത അരയന്നത്തി​െൻറ മാംസം അതീവ രുചികരവും ഔഷധമൂല്യം ഉള്ളതുമാണ്​'. -ഭരണകക്ഷിയുടെ കീഴിലുള്ള റോഡോങ് സിൻമുൻ പത്രം പറയുന്നു.

അതേസമയം, അവശേഷിക്കുന്ന ഒാരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനും ഭരണാധികാരിയായ കിം ജോങ് ഉൻ രാജ്യത്തെ നിയമനിർമാതാക്കളോട്​ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്​.

സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനായി 2019 മുതൽ അധികാരികൾ രാജ്യത്തെ സ്കൂളുകളോടും ഫാക്ടറികളോടും വ്യവസായങ്ങളോടും കൃഷിയിലൂടെയും മറ്റും ഭക്ഷണം ഉത്​പാദിപ്പിക്കാനും ഭക്ഷ്യയോഗ്യമായ വളർത്തുമൃഗങ്ങളെ വളർത്താനും ആവശ്യപ്പെട്ട്​ വരുന്നതായി സിയോൾ ആസ്ഥാനമായുള്ള എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മഹാമാരിക്ക്​ മുമ്പ്​ 40 ശതമാനം ​ഉത്തരകൊറിയക്കാരും ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരുന്നെന്നും എന്നാൽ, കോവിഡ്​ കാരണം കഴിഞ്ഞ രണ്ട് വർഷമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ രാജ്യത്തെ രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തി​െൻറ അപകടത്തിലേക്ക്​ നയിച്ചതായി ഈ മാസം ആദ്യം പുറത്തുവന്ന യുഎൻ ഇൻവെസ്റ്റിഗേറ്ററുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, യു.എൻ റിപ്പോർട്ട്​ പിന്നീട്​ ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

കറുത്ത അരയന്നം


കറുത്ത തൂവലുകളുള്ള പ്രത്യേകതരം അരയന്നങ്ങളാണ്​ Black Swan അല്ലെങ്കിൽ കറുത്ത അരയന്നം. ആസ്ത്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ഈ പക്ഷികൾ പ്രധാനമായും കാണപ്പെടുന്നത്. ന്യൂസിലന്റിൽ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ വേട്ടയാടൽ മൂലം ഈ പക്ഷികൾ അവിടെനിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാൽ, പിൽക്കാലത്ത്​ വീണ്ടും അവിടേക്ക്​ അവയെ എത്തിക്കുകയും പെറ്റുപെരുകുകയുമായിരുന്നു. ഉത്തരകൊറിയയിലും വ്യാപകമായി ഇവയെ കാണപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North Koreafood crisisBlack Swanswan meat
News Summary - food crisis North Korea promotes consumption of black swan meat
Next Story