Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജീവൻ രക്ഷിക്കാനുള്ള അവസാന പോരാട്ടമായിരുന്നു'; നെതന്യാഹുവിനോട് കോക്ക്പിറ്റ് ആക്രമണത്തെക്കുറിച്ച് ഫ്ലൈദുബൈ പൈലറ്റ് സ്മിത് മഛർ

text_fields
bookmark_border
ജീവൻ രക്ഷിക്കാനുള്ള അവസാന പോരാട്ടമായിരുന്നു; നെതന്യാഹുവിനോട് കോക്ക്പിറ്റ് ആക്രമണത്തെക്കുറിച്ച് ഫ്ലൈദുബൈ പൈലറ്റ് സ്മിത് മഛർ
cancel

ദുബൈൽ നിന്ന് ടെൽ അവീവിലേക്കുള്ള യാത്രക്കിടെ ഉണ്ടായ ഞെട്ടിക്കുന്ന കോക്ക്പിറ്റ് ആക്രമണത്തിന്റെ വിവരങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പങ്കുവെച്ച് ഇന്ത്യൻ പൈലറ്റും ഫ്ലൈദുബായ് ക്യാപ്റ്റനുമായ സ്മിത് മഛർ. യാത്രക്കിടെ സഹപൈലറ്റിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെയും കടുത്ത പരിക്കുകൾക്കിടയിലും താൻ എങ്ങനെയാണ് ജീവിതത്തിലേക്ക് തിരികെ പിടിച്ചതെന്നും അദ്ദേഹം നെതന്യാഹുവോട് വിവരിച്ചു. അനേകം ജീവനുകൾ രക്ഷിച്ച അദ്ദേഹത്തിന്റെ ഈ അസാമാന്യ ധീരതയെ ഇസ്രായേൽ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

ഏകദേശം 174 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പുറപ്പെട്ട ബോയിങ് 737 മാക്സ് വിമാനം 33,000ഉം 35,000-നും ഇടയിൽ അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. യാത്ര സാധാരണ നിലയിലായിരുന്നുവെന്നും ഇതിനിടെ പ്രാർത്ഥിക്കണമെന്നു പറഞ്ഞ് സഹപൈലറ്റ് എഴുന്നേറ്റുപോവുകയുണ്ടായെന്നും സ്മിത് മഛർ പറഞ്ഞു. ഇത് അവിടെ സാധാരണമായതുകൊണ്ട് താൻ ബഹുമാനാർത്ഥം മുന്നോട്ട് നോക്കിയിരിക്കുകയായിരുന്നു. എന്നാൽ അഞ്ച് മിനിറ്റിനു ശേഷം പിന്നിൽ നിന്ന് തലക്ക് ശക്തമായ ഒരു അടി കിട്ടുകയായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് തന്റെ കാഴ്ച മങ്ങുകയും വിമാനം പെട്ടെന്ന് താഴേക്ക് താഴാൻ തുടങ്ങുകയും ചെയ്തതായി സ്മിത് മഛർ വ്യക്തമാക്കുന്നു. ഇതിനിടയിൽ ഏറെ പണിപ്പെട്ട് കോക്ക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റ് അത് അടച്ചു. എങ്കിലും തന്റെ ജീവനും ഒപ്പമുള്ള യാത്രക്കാരുടെ സുരക്ഷക്കും വേണ്ടി എന്തുവിലകൊടുത്തും അവസാനമായി ഒരു പോരാട്ടം കൂടി നടത്തിയേ തീരൂ എന്ന് താൻ തീരുമാനിക്കുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് താൻ കടുത്ത വേദനയിലും ശക്തി സംഭരിച്ച് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ഉള്ളിലേക്ക് ചാടിവീണ് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിലും ക്യാപ്റ്റൻ കാണിച്ച സംയമനവും പക്വതയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇന്ത്യക്കും ഇസ്രായേലിനും മാത്രമല്ല ലോകത്തിന് മുഴുവൻ അദ്ദേഹം ഒരു ഹീറോയാണെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. ഈ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് മഛർ താൻ ഒറ്റക്കല്ലെന്നും ആ നിർണായക ഘട്ടത്തിൽ ഒപ്പം നിന്നവരുടെയും സഹയാത്രികരുടെയും ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Flydubai pilot Smith Machar tells Netanyahu about cockpit attack
Next Story