Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ പരത്തിയെന്ന്​;...

കോവിഡ്​ പരത്തിയെന്ന്​; വിയറ്റ്​നാമിൽ യുവാവിന്​ അഞ്ചുവർഷം തടവ്​

text_fields
bookmark_border
Vietnam jails man
cancel
camera_alt

representational image

ഹോചിമിൻ സിറ്റി: കോവിഡ്​ ക്വാറന്‍റീൻ വ്യവസ്​ഥകൾ തെറ്റിച്ച്​ രോഗം പരത്തിയതിന്​ വിയറ്റ്​നാമിൽ യുവാവിന്​ അഞ്ച്​ വർഷം ജയിൽ ശിക്ഷ. മഹാമാരി പരത്തിയെന്ന കുറ്റത്തിന്​ 28കാരനായ ലെ വാൻ ട്രിയെയാണ്​ ശിക്ഷിച്ചത്​.

ഹോചിമിൻ സിറ്റിയിൽ നിന്ന്​ കാ മാവുവിലെത്തിയ ട്രി 21 ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞിരുന്നില്ല. സമാനമായ കുറ്റത്തിന്​ വിയറ്റ്​നാമിൽ തന്നെ മറ്റ്​ രണ്ടുപേരെയും രണ്ട്​, ഒന്നര വർഷങ്ങൾ വീതം ജയിലിലിടാൻ വിധിച്ചു. ആദ്യ തരംഗത്തെ വിജയകരമായി പ്രതിരോധിച്ച വിയറ്റ്​നാം കോവിഡ്​ വീണ്ടുമെത്തിയതോടെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരുന്നു.

കൂട്ട പരിശോധന, കോൺടാക്​ട്​ ​േട്രസിങ്​, അതിർത്തികളിലെ പഴുതടച്ച നിയന്ത്രണങ്ങൾ, കർശനമായ ക്വാറന്‍റീൻ വ്യവസ്​ഥ എന്നിവ കാരണമാണ്​ വിയറ്റ്​നാം കോവിഡിനെതിരെ പിടിച്ച്​ നിന്നത്​. എന്നാൽ ഇൗ വർഷം ഏപ്രിലിന്​ ശേഷമാണ്​ രാജ്യത്ത്​ കാര്യങ്ങൾ വീണ്ടും വഷളാകാൻ തുടങ്ങിയത്​. രാജ്യത്ത്​ ഇതുവരെ 5.36 ലക്ഷം പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 13,385 പേർ ഇതുവരെ മഹാമാരി ബാധിച്ച്​ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnamimprisonment​Covid 19
News Summary - five years imprisonment for man in Vietnam for spreading Covid 19
Next Story